Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​കൂൾ...

സ്​കൂൾ തുറക്കണമെന്നാവശ്യപ്പെട്ട്​ കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണിൽ വിളിച്ച്​ സ്​റ്റാലിൻ

text_fields
bookmark_border
സ്​കൂൾ തുറക്കണമെന്നാവശ്യപ്പെട്ട്​ കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണിൽ വിളിച്ച്​ സ്​റ്റാലിൻ
cancel

ചെന്നൈ: എത്രയും പെ​െട്ടന്ന്​ സ്​കൂൾ തുറക്കണമെന്നാവശ്യപ്പെട്ട്​ കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണിൽ വിളിച്ച്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ. ധർമപുരി ഒസൂർ ടൈറ്റൻ ടൗൺഷിപ്പിൽ താമസിക്കുന്ന രവിരാജൻ-ഉദയകുമാരി ദമ്പതികളുടെ മകൾ പ്രജ്നയെയാണ്​ വെള്ളിയാഴ്​ച സ്​റ്റാലിൻ ഫോണിൽ വിളിച്ച്​ സംസാരിച്ചത്​.

പ്രജ്​ന അയച്ച കത്തിൽ ഫോൺ നമ്പറും കുറിച്ചിരുന്നു. വിഷമിക്കേണ്ടതില്ലെന്നും നവംബർ ഒന്നിന്​ വിദ്യാലയങ്ങൾ തുറക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്നും സ്​റ്റാലിൻ വിദ്യാർഥിനിയെ അറിയിച്ചു.

സ്​കൂളിൽ ചെന്നാൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നന്നായി പഠിക്കണമെന്നും ഉപദേശിച്ചു. മുഖ്യമന്ത്രി ഫോണിൽ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്ന്​ പ്രജ്​നയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduMK Stalin
News Summary - MK Stalin called student who wrote letter asked to open the school
Next Story