Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സ്റ്റാലിന്‍െറ ആഹ്വാനം
text_fieldsbookmark_border
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ താമസിയാതെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നും ഇതിനെ നേരിടാന്‍ പ്രവര്‍ത്തകര്‍ സജ്ജമാവണമെന്നും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍. കോയമ്പത്തൂര്‍ ചിന്നിയംപാളയത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. പിന്‍വാതിലിലൂടെ ഭരണം പിടിച്ചെടുക്കാന്‍ ഡി.എം.കെ ശ്രമിക്കില്ളെന്നും ജനപിന്തുണയോടെ മാത്രമെ സര്‍ക്കാര്‍ രൂപവത്കരിക്കൂവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. എം.എല്‍.എമാരെ അടിയന്തരമായി ചെന്നൈയിലേക്ക് വിളിപ്പിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സ്റ്റാലിന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
