Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോപുലർ ഫ്രണ്ടിന്‍റെ നിരോധനം സ്വാഗതം ചെയ്ത് എം.കെ മുനീർ; ആർ.എസ്.എസിനും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചു
text_fieldsbookmark_border
എം.കെ. മുനീർ
തിരുവനന്തപുരം: പോപുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് മുസ് ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ. ആർ.എസ്.എസും സമാന്തരമായ പ്രവർത്തികൾ ചെയ്യുന്നുണ്ടെന്നും രണ്ട് സംഘടനകൾക്കും കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചെന്നും എം.കെ. മുനീർ ചൂണ്ടിക്കാട്ടി.
തീവ്രവാദ ആശയങ്ങൾ യുവാക്കൾ കൈവിടണമെന്നും മതേതര ശക്തികളുടെ കൂടെ ഒരുമിച്ചു നിന്ന് ഫാഷിസത്തെ നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖുർആനെയും ഹദീസിനെയും ദുർവാഖ്യാനം ചെയ്ത് കൊണ്ട് വാളെടുക്കാൻ ആഹ്വാനം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്നവർ ഏത് ഇസ്ലാമിന്റെ പ്രതിനിധികളാണ്? കുട്ടികളെ കൊണ്ടുവരെ തീവ്രവാദ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ച സംഘടനയാണ് പോപുലർ ഫ്രണ്ട് എന്നും എം.കെ മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

