Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരുമ നേടിയ വിഗ്രഹം...

പെരുമ നേടിയ വിഗ്രഹം വീണുടയുന്നു

text_fields
bookmark_border
പെരുമ നേടിയ വിഗ്രഹം വീണുടയുന്നു
cancel

ന്യൂഡൽഹി: പ്രശസ്​തിയുടെ കൊടുമുടി കണ്ട പത്രാധിപരുടെ പതനം. കേന്ദ്രമന്ത്രിസ്​ഥാനത്തുനിന്ന്​ രാജിവെക്കുന്ന എം.ജെ. അക്​ബറിന്​​ നഷ്​ടം കേവലം മന്ത്രിപദം മാത്രമല്ല, ഒരു ജീവിതംകൊണ്ട്​ പടുത്തുയർത്തിയ പത്രപ്രവർത്തക ലോകത്തെ പെരുമകൂടിയാണ്​.എം.ജെ. അക്​ബറിനെതിരെ ലൈംഗികാപവാദങ്ങൾ നേര​േത്തതന്നെ പ്രചരിച്ചിരുന്നതാണ്​. എന്നാൽ, അതികായനായ പത്രാധിപർക്കെതിരെ വ്യക്​തമായ ആരോപണമുയർത്തി രംഗത്തുവരാൻ വനിതാ സഹപ്രവർത്തകർ ആരും തയാറായിരുന്നില്ല. ആകസ്​മികമായി വന്ന ‘മീ ടൂ’ വെളിപ്പെടുത്തലുകളിൽ പക്ഷേ, വിഗ്രഹം വീണുടയുകതന്നെ ചെയ്​തു.

അതാക​െട്ട, പത്രപ്രവർത്തനത്തി​​​െൻറ ലോകം വിട്ട്​ ബി.ജെ.പിയിലേക്കും കേന്ദ്രമന്ത്രിപദത്തിലേക്കും അക്​ബർ വേഷപ്പകർച്ച നടത്തി വർഷങ്ങൾക്കുശേഷവുമാണ്​. ദി ഏഷ്യൻ ഏജ്​ പത്രത്തിൽ ഒന്നിച്ചുപ്രവർത്തിച്ച പ്രിയ രമണിയാണ്​ അക്​ബറി​​​െൻറ ലൈംഗികപീഡനത്തിനെതിരെ ആദ്യം രംഗത്തുവന്നത്​. വെളിപ്പെടുത്തലുകൾ ഒന്നിനു പിറകെ ഒന്നായി വന്ന​േപ്പാൾ, ഇരകളുടെ എണ്ണം ചുരുങ്ങിയത്​ 16 ആയി വളർന്നു.

1971ൽ ടൈംസ്​ ഒാഫ്​ ഇന്ത്യയിൽ ​​ട്രെയിനിയായി പത്രപ്രവർത്തന ലോകത്തേക്ക്​ ചുവടുവെച്ച എം.ജെ. അക്​ബർ ഇലസ്​ട്രേറ്റഡ്​ വീക്ക്​ലി, ഇന്ത്യാ ടുഡേ, ഹെഡ്​ലൈൻസ്​ ടുഡേ, ദ ടെലിഗ്രാഫ്​, ദി ഏഷ്യൻ ഏജ്​, ഡക്കാൺ ക്രോണിക്ക്​ൾ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയെ നയിച്ചിട്ടുണ്ട്​. ടൈംസ്​ ഒാഫ്​ ഇന്ത്യയിൽ അക്​ബറി​​​െൻറ സഹപ്രവർത്തകയായിരുന്ന കോട്ടയം സ്വദേശിനിയാണ്​ ഭാര്യ.

നിലപാടുകളിൽ മലക്കംമറിച്ചിൽ നടത്തിയാണ്​ കോൺഗ്രസ്​ കൂടാരത്തിൽനിന്ന്​ കാവിരാഷ്​ട്രീയത്തിൽ എത്തിയത്​. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവി​​​െൻറ ജീവചരിത്രം എഴുതിയ കോൺഗ്രസ്​ സഹയാത്രികനും നെഹ്​റുകുടുംബത്തി​​​െൻറ അടുത്ത സുഹൃത്തുമായിരുന്നു അക്​ബർ. 1989ൽ ബിഹാറിലെ കിഷൻഗഞ്ചിൽനിന്ന്​ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിച്ച്​ എം.പിയുമായിട്ടുണ്ട്​.

2014ലാണ്​ ബി.ജെ.പിയിൽ ചേർന്നത്​. 2016 ജൂലൈ അഞ്ചിനു കേന്ദ്രമന്ത്രിയാക്കി അക്​ബറിനോട്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിബദ്ധത കാട്ടി. പത്രപ്രവർത്തനത്തിലെ തിളക്കം മന്ത്രിപദത്തിൽ കാഴ്​ചവെക്കാ​നൊന്നും 67കാരനായ അക്​ബറിന്​ കഴിഞ്ഞിരുന്നില്ല. ‘മീ ടൂ’ വെളിപ്പെടുത്തലിനെ മാനനഷ്​ടക്കേസ്​ കാണിച്ച്​ ഭീഷണിപ്പെടുത്തുന്ന അക്​ബറിനെ നേരിടാൻ പ്രിയ രമണിക്കുവേണ്ടി 20 വനിതാ മാധ്യമ​പ്രവർത്തകർ കോടതിയിൽ പോകുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. അക്​ബർ ഫയൽ ചെയ്​ത കേസിൽ അദ്ദേഹത്തി​നെതിരെ പട്യാല ഹൗസ്​ കോടതിയിൽ പോയി മൊഴി കൊടുക്കുമെന്നാണ്​ സംയുക്​ത പ്രസ്​താവനയിൽ മാധ്യമപ്രവർത്തകർ വ്യക്​തമാക്കിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMe TooM.J AkbarBJPBJP
News Summary - M.J Akbar issue-India news
Next Story