മിസോറമിൽ പത്രിക സമർപ്പിച്ചത് 174 സ്ഥാനാർഥികൾ
text_fieldsഐസ്വാൾ: മിസോറമിൽ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. 16 വനിതകളടക്കം 174 സ്ഥാനാർഥികളാണ് 40 അംഗ നിയമസഭയിലേക്ക് പത്രിക നൽകിയത്. 40 സീറ്റുകളിലും മിസോ നാഷനൽ ഫ്രന്റ് (എം.എൻ.എഫ്), കോൺഗ്രസ്, സോറം പീപ്ൾസ് മൂവ്മെന്റ് (ഇസഡ്.പി.എം) എന്നീ പാർട്ടികൾ തമ്മിലാണ് പ്രധാന പോരാട്ടം.
ബി.ജെ.പി 23ഉം ആം ആദ്മി പാർട്ടി നാലും സീറ്റുകളിൽ പത്രിക നൽകി. 27 സ്വതന്ത്രരും പത്രിക സമർപ്പിച്ചു. ശനിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്.
നവംബർ ഏഴിനാണ് മിസോറമിലെ തെരഞ്ഞെടുപ്പ്. 87 ശതമാനം ക്രിസ്ത്യാനികളുള്ള മിസോറമിൽ ആരാധന ദിവസമായ ഞായറാഴ്ച തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

