Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ പച്ചക്കറി...

അസമിൽ പച്ചക്കറി വിലക്കയറ്റത്തിന് പഴി മിയ മുസ്‍ലിംകൾക്ക്; കച്ചവടക്കാരെ ഒഴിപ്പിക്കുമെന്ന് ഹിമന്ത

text_fields
bookmark_border
himanta biswa sharma
cancel

ന്യൂ​ഡ​ൽ​ഹി: അ​സ​മി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​ല​കൂ​ടി​യ​തി​​ന് മി​യ മു​സ്‍ലിം​ക​ളെ കു​റ്റ​​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ. ‘ആ​രാ​ണ് പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​ല കൂ​ട്ടി​യ​ത്? മി​യ ക​ച്ച​വ​ട​ക്കാ​രാ​ണ് പ​ച്ച​ക്ക​റി​ക​ൾ വി​ല​കൂ​ട്ടി വി​ൽ​ക്കു​ന്ന​ത്’ -ഗു​വാ​ഹ​തി​യി​ൽ വി​ല​ക്ക​യ​റ്റം അ​തി​രൂ​ക്ഷ​മാ​യ​തി​നെ കു​റി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​യി​രു​ന്നു വി​വാ​ദ​പ​രാ​മ​ർ​ശം.

ബം​ഗാ​ളി​ൽ​നി​ന്ന് കു​ടി​യേ​റി​യ മി​യ മു​സ്‍ലിം സ​മു​ദാ​യ​ത്തി​ലെ ക​ച്ച​വ​ട​ക്കാ​ർ ​ഫ്ലൈ​ഓ​വ​റു​ക​ൾ​ക്ക് താ​ഴെ ന​ട​ത്തു​ന്ന ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഭീ​ഷ​ണി​​പ്പെ​ടു​ത്തി. അ​സം ജ​ന​ത​യി​ൽ​നി​ന്ന് അ​വ​ർ കൂ​ടി​യ വി​ല വാ​ങ്ങു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​രാ​യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഒ​രി​ക്ക​ലും ഇ​ത്ര വി​ല​യ്ക്ക് വി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​വ​രെ ഒ​ഴി​പ്പി​ച്ചാ​ൽ അ​സ​മി​ലെ യു​വ​ത​ല​മു​റ​ക്ക് തൊ​ഴി​ല​വ​സ​ര​മൊ​രു​ങ്ങു​മെ​ന്നും ഹി​മ​ന്ത പ​റ​യു​ന്നു.

‘‘പെ​രു​ന്നാ​ൾ​ദി​ന​ത്തി​ൽ ഗു​വാ​ഹ​തി​യി​ൽ ബ​സു​ക​ൾ കു​റ​ച്ച് മാ​ത്ര​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. തി​ര​ക്ക് കു​റ​വാ​ണ്. കാ​ര​ണം, മി​ക്ക ബ​സ്, ടാ​ക്സി ​ഡ്രൈ​വ​ർ​മാ​രും മി​യ സ​മു​ദാ​യ​ക്കാ​രാ​ണ്’’- മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഗു​വാ​ഹ​തി​യി​ൽ ​ഫ്ലൈ​ഓ​വ​റു​ക​ൾ​ക്ക് താ​ഴെ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വി​ൽ​ക്കു​ന്ന​വ​രി​ലേ​റെ​യും മി​യ മു​സ്‍ലിം​ക​ളാ​ണ്. പ​ച്ച​ക്ക​റി​വി​ൽ​പ​ന​ക്ക് പു​റ​മെ മ​റ്റ് തൊ​ഴി​ൽ മേ​ഖ​ല​യി​ലെ​യും ഇ​വ​രു​ടെ സാ​ന്നി​ധ്യം ശ​ർ​മ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

ഇ​തി​നെ​തി​രെ ക​ടു​ത്ത​ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച ഓ​ൾ ഇ​ന്ത്യ യു​​നൈ​റ്റ​ഡ് ​ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് പ്ര​സി​ഡ​ന്റ് ബ​ദ്റു​ദ്ദീ​ൻ അ​ജ്മ​ൽ എം.​പി, മി​യ സ​മു​ദാ​യ​മി​ല്ലാ​തെ അ​സം പൂ​ർ​ത്തി​യാ​കി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​വ​ർ​ഷം അ​സ​മി​ലെ ഗോ​ൽ​പാ​ര​യി​ൽ ‘മി​യ മ്യൂ​സി​യം’ തു​റ​ന്ന് ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. മ്യൂ​സി​യം ഉ​ട​മ ഓ​ൾ അ​സം മി​യാ പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്റ് മൊ​ഹൊ​ർ അ​ലി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimAssam CM
News Summary - Miya Muslims responsible for surge in vegetable prices: Assam CM
Next Story