Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mithun Chakraborty
cancel
Homechevron_rightNewschevron_rightIndiachevron_rightഡിസ്​കോ ഡാൻസ്​...

ഡിസ്​കോ ഡാൻസ്​ സ്​റ്റൈലിൽ മാസ്​ക്​ ധരി​േക്കണ്ടതെങ്ങനെ -മിഥുൻ ചക്രവർത്തിയെ ട്രോളി തൃണമൂൽ നേതാക്കൾ

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബി.ജെ.പിയുടെ താരപ്രചാരകൻ മിഥുൻ ചക്രവർത്തിയെ ട്രോളി തൃണമൂൽ കോൺഗ്രസ്​ നേതാക്കൾ. തെരഞ്ഞെടുപ്പ്​ പരിപാടിക്കിടെ മിഥുൻ ചക്രവർത്തി മാസ്​ക്​ ധരിച്ചിരിക്കുന്നത്​ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

ബി.ജെ.പി നേതാവ്​ രജീബ്​ ബാനർജിയും മിഥുൻ ചക്രവർത്തിയും പ​െങ്കടുത്ത തെരഞ്ഞെടുപ്പ്​ റാലിയുടേതാണ്​ ചിത്രം. മൂക്കിലും ഒരു കണ്ണിലുമായാണ്​ തന്‍റെ നീല മാസ്​ക്​ മിഥുൻ ചക്രവർത്തി ധരിച്ചിരുന്നത്​. വായ്​ മൂടിയിട്ടുണ്ടായിരുന്നില്ല. തെറ്റായ രീതിയിൽ മാസ്​ക്​ ധരിച്ചത്​ ചൂണ്ടിക്കാടി തൃണമൂലിന്‍റെ യുവ നേതാവ്​ ദെബാങ്​ഷു ഭട്ടാചാര്യയാണ്​ ആദ്യം രംഗത്തെത്തിയത്​.

'ഇന്ത്യക്കാരെ ഡിസ്​കോ ഡാൻസ്​ ​സ്​റ്റൈലിൽ എങ്ങനെയാണ്​ മാസ്​ക്​ ധരിക്കേണ്ടതെന്ന്​ മിഥുൻ ദാ പഠിപ്പിക്കും' എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെക്കുകയായിരുന്നു.

കൊൽക്കത്തയിലായിരുന്നു ബി.ജെ.പിയുടെ താരപ്രചാരണം. രജീബ്​ ബാനർജി പ്രചരണ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയ​ുമായിരുന്നു. തുടർന്ന്​ ചിത്രം തൃണമൂൽ നേതാക്കൾ ഏ​​െറ്റടുക്കുകയായിരുന്നു.

കോവിഡ്​ 19ന്‍റെ സാഹചര്യത്തിൽ ബംഗാളിൽ റോഡ്​ ഷോകളും വാഹന റാലികളും തെരഞ്ഞെടുപ്പ്​ കമീഷൻ നിരോധിച്ചിരുന്നു. എന്നാൽ മിഥുൻ ചക്രവർത്തിയും ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷും പ​ങ്കെടുത്ത ഒരു റാലിയിൽ 500ലേറെ പേരെ പ​െങ്കടുപ്പിച്ചിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനൊരുങ്ങുകയാണ്​ തൃണമൂൽ കോൺഗ്രസ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressMithun Chakrabortybengal election 2021Disco DanceBJP
News Summary - Mithun Da wearing mask Disco Dance style TMC youth leader
Next Story