വ്യക്തിവിവരങ്ങളുടെ ദുരുപയോഗത്തിന് 15 കോടിയും ജയിൽശിക്ഷയും
text_fieldsന്യൂഡൽഹി: വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്താൽ 15 കോടി രൂപയും ജയിൽശിക്ഷയും അല്ലെങ്കിൽ ആഗോള വരുമാനത്തിെൻറ നാലുശതമാനമോ പിഴ ശിപാർശ ചെയ്യുന്ന വ്യക്തിവിവര സംരക്ഷണബില്ലിന് മന്ത്രിസഭയുടെ അംഗീകാരമായി. െചറിയ ലംഘനത്തിന് അഞ്ചുകോടി രൂപയോ ആഗോള വരുമാനത്തിെൻറ രണ്ട് ശതമാനമോ ആണ് പിഴ.
പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിച്ചേക്കും.പൗരെൻറ അടിസ്ഥാന വിവരങ്ങൾ സർക്കാർ സൂക്ഷിക്കേണ്ട ആവശ്യകതയും പൗരെൻറ വ്യക്തിഗത വിവരങ്ങൾ കൈമാറ്റം ചെയ്യണമെങ്കിൽ പൗരെൻറ സമ്മതവും ബില്ലിൽ നിഷ്കർഷിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
