Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: ഓണത്തിന്​...

കോവിഡ്​: ഓണത്തിന്​ കേരളത്തിൽ സംഭവിച്ച തെറ്റ്​​ ദസ്​റക്ക്​ മൈസൂരുവിൽ ആവർത്തിക്കരുതെന്ന്​ കർണാടക മന്ത്രി

text_fields
bookmark_border
കോവിഡ്​: ഓണത്തിന്​ കേരളത്തിൽ സംഭവിച്ച തെറ്റ്​​ ദസ്​റക്ക്​ മൈസൂരുവിൽ ആവർത്തിക്കരുതെന്ന്​ കർണാടക മന്ത്രി
cancel

ബംഗളൂരു: മൈസൂരുവിൽ ദസ്​റ ഉത്സവങ്ങൾ ആരംഭിക്കാനിരി​െക്ക കോവിഡ്​ വ്യാപന മുന്നറിയിപ്പ്​ നൽകി കർണാടക ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ. കേരളത്തിൽ ഓണത്തിൻെറ സമയത്ത് സംഭവിച്ച തെറ്റുകൾ ദസ്​റ ആഘോഷസമയങ്ങളിൽ മൈസൂരുവിൽ ആവർത്തിക്കരുതെന്ന്​ ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിന്​ ഓണം എന്നതു​പോലെ കർണാടകയിൽ ദസ്​റക്കും പ്രധാന്യമുണ്ട്​. അതിനാൽ ലളിതവും എന്നാൽ അർത്ഥവത്തായതുമായി ദസ്​റ ആഘോഷിക്കാനാണ്​ ഇത്തവണ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത്, പ്രത്യേകിച്ച് മൈസുരു ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്നത്​ കണക്കിലെടുത്ത് ദസ്​റ തയാറെടുപ്പുകൾ വിലയിര​​ുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിന്​​ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണം ആഘോഷവേളയിൽ കോവിഡ്​ പ്രോട്ടോക്കോളുകളിൽ ഇളവ് വരുത്തിയ കേരളത്തിന്​ ആ തെറ്റിന്​ പ്രതിഫലം നൽകേണ്ടി വന്നു. അന്നത്തെ ​​ശ്രദ്ധകുറവ്​ കാരണം കേരളത്തിൽ എല്ലാ ദിവസവും 7,000 - 8,000 കോവിഡ്​ കേസുകൾ വരെ രജിസ്റ്റർ ചെയ്യുന്നു. അത്തരമൊരു തെറ്റ് ഇവിടെ ഒഴിവാക്കേണ്ടതുണ്ട്. അതാണ് ഇത്തവണ ലളിതമായ ദസ്​റ ആഘോഷിക്കാൻ തീരുമാനിച്ചതിന്​ കാരണം- മന്ത്രി സുധാകർ വിശദീകരിച്ചു.

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മൈസൂരു ജില്ലാ അധികൃതർ എന്നിവരുമായും കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദസ്​റ ഉത്സവത്തിനുള്ള പ്ലാൻ ജില്ലാ ഭരണകൂടം തയാറാക്കണം. 65 വാർഡുകളും കോവിഡ്​ മുക്തമാക്കാൻ പരിശ്രമിക്കുകയും എല്ലാവർഡുകളും അണുവിമുക്തമാക്കുകയും ചെയ്യണം. കോവിഡ് നിയന്ത്രണത്തിനാകണം മുൻ‌ഗണന നൽകകേണ്ടതെന്നും മന്ത്രി പറഞ്ഞു.

മുതിർന്ന പൗരന്മാർക്കും കോവിഡ്​ ലക്ഷണമുള്ളവർക്കു​ം പരിശോധന നടത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള സജീകരണങ്ങൾ ഒരുക്കണം. സംസ്ഥാനത്തെ മരണനിരക്ക്​ 1.5 ശതമാനമാണെന്നിരിക്കെ മൈസൂരുവിൽ അത്​ 1.9 ശതമാനമാണ്​. അതിനാൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന ദസ്​റ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. കോവിഡ്​ മൂലം ഈ വർഷം ദസ്​റ ലളിതമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ച സർക്കാർ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്​. ഉത്സവത്തിന്​ ആനകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തി, പ്രധാന തെരുവുകളിലൂ​െട അല്ലാ​െത ഘോഷയാത്ര കൊട്ടാരം പരിസരത്ത് മാത്രമായി നടക്കും. എന്നിരുന്നാലും, ആഘോഷങ്ങൾക്കായി ഇലക്ട്രിക് ലൈറ്റുകൾ ഉപയോഗിച്ച് നഗരത്തിലെ പ്രധാന തെരുവുകളും കെട്ടിടങ്ങളും മന്ദിരങ്ങളും അണിയിച്ചൊരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MysuruDasaraDr K Sudhakar#Covid19
Next Story