പൊലീസ് അന്വേഷിക്കുന്ന തബ്ലീഗ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്
text_fieldsന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിലെ മർകസിൽ അപകടകരമായ സാഹചര്യത്തിൽ ആളുകളെ ഒരുമിച്ച് കൂടാൻ പ്രചോദിപ്പിച്ചതിന് പ ൊലീസ് അന്വേഷിക്കുന്ന തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാനാ മുഹമ്മദ് സഅദ് കാന്തൽവിയുടെ രണ്ട് ശബ്ദസന്ദേശങ ്ങൾ പുറത്ത്. മാർച്ച് 28 മുതൽ ഒളിവിൽ പോയ ഇദ്ദേഹത്തിനായി പൊലീസ് ഉൗർജിത അന്വേഷണങ്ങൾ നടത്തുന്നതിനിടെയാണ് മർക സ് യൂട്യൂബ് ചാനൽ വഴി ശ്ബദ സന്ദേശം പുറത്ത് വന്നത്.
ഡോക്ടറുടെ നിർദേശ പ്രകാരം സമൂഹ സമ്പർക്കം ഒഴിവാക്ക ി കഴിയുകയാണെന്നാണ് അദ്ദേഹം ശബ്ദ സന്ദേശത്തിൽ പറയുന്നത്. ആദ്യ സന്ദേശത്തിൽ, മരിക്കാൻ നല്ലയിടം പള്ളിയാണെന്നും കോവിഡ് വൈറസിന് ദോഷമൊന്നും ചെയ്യാനാകില്ലെന്നും പറഞ്ഞ അദ്ദേഹം, രണ്ടാമത്തെ സന്ദേശത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കേണ്ടതിെൻറയും മുൻകരുതൽ സ്വീകരിക്കേണ്ടതിെൻറയും പ്രാധാന്യം ആണ് പറയുന്നത്.
മനുഷ്യർ ചെയ്ത് കൂട്ടിയ പാപത്തിെൻറ ഫലമാണ് അനുഭവിക്കുന്നതെന്നും വീടുകളിൽ കഴിയുകയാണ് ഇപ്പോൾ ദൈവകോപം ശമിപ്പിക്കാൻ വേണ്ടതെന്നും അദ്ദേഹം പറയുന്നു. സമുഹ സമ്പർക്കം ഒഴിവാക്കുന്നത് മതത്തിനോ മതനിയമങ്ങൾക്കോ എതിരല്ലെന്നും മൗലാനാ സഅദ് പറയുന്നു.
നേരത്തെ, സമൂഹ സമ്പർക്ക വിലക്കുകൾക്ക് എതിരായി സംസാരിച്ചതായും ആളുകളെ ഒരുമിച്ച് കൂട്ടാൻ പ്രേരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയ മൗലാനാ സഅദ് കോവിഡ് സംശയിക്കുന്ന വ്യക്തിയാണ്. ഇദ്ദേഹത്തിനായി ആശുപത്രികളിലടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
തബ്ലീഗ് ജമാഅത്തിെൻറ ആസ്ഥാനമായ മർകസിലെ പരിപാടികളുമായി ബന്ധപ്പെട്ട 400 ഒാളം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. മർകസിലെ പരിപാടികളിൽ പെങ്കടുത്ത തമിഴ്നാട്ടിൽ നിന്നുള്ള 190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ദ്രയിൽ നിന്ന് 71, ഡൽഹിയിൽ നിന്ന് 53, തെലുങ്കാനയിൽ നിന്ന് 28, അസമിൽ നിന്ന് 13, മഹാരാഷ്ട്രയിൽ നിന്ന് 12, അന്തമാനിൽ നിന്ന് 10, ജമ്മു കാശ്മീരിൽ നിന്ന് 6, ഗുജറാത്തിൽ നിന്നും പുതുച്ചേരിയിൽ നിന്നും രണ്ട് പേർക്ക് വീതവും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നിസാമുദ്ദീനിലെ മർകസ് സന്ദർശിക്കുകയും അവിടെ പരിപാടികൾക്കായി ദിവസങ്ങളോളം താമസിക്കുകയും ചെയ്തതായി കരുതുന്ന വിദേശികളടക്കം 9000 ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം നേരത്തെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
