Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കാണാതായ...

യു.പിയിൽ കാണാതായ സഹോദരിമാരു​െട മൃതദേഹങ്ങൾ കണ്ടെത്തി; ഒരാൾ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ

text_fields
bookmark_border
യു.പിയിൽ കാണാതായ സഹോദരിമാരു​െട മൃതദേഹങ്ങൾ കണ്ടെത്തി; ഒരാൾ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ
cancel

പിലിബിത്ത്​: ഉത്തർപ്രദേശിലെ പിലിബിത്ത്​ ജില്ലയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ മണിക്കൂറുകൾക്ക്​ ശേഷം കണ്ടെത്തി. മരിച്ചവരിൽ ഒരാൾ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. കുടുംബാംഗങ്ങളാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​.

ഉത്തരാഖണ്ഡ്​-നേപ്പാൾ അതിർത്തിയിലെ ഇഷ്​ടിക ചൂളയിൽ ജോലി ചെയ്യുന്ന കുടുംബത്തിലെ 18ഉം 20ഉം വയസ്സ്​ പ്രായമായ പെൺകുട്ടിക​ളാണ്​ മരിച്ചത്​. കഴിഞ്ഞ ദിവസം വൈകുന്നേരം വീടുവിട്ട്​ പു​റത്തേക്ക്​ പോയ സഹോദരിമാർ പിന്നീട്​ തിരിച്ചുവന്നില്ല.

മൃതദേഹങ്ങളിൽ പരിക്കേറ്റ പാടുകളുണ്ടങ്കിലും ലൈംഗികാതിക്രമം നടന്നതിന്​ പ്രഥമ ദൃഷ്​ട്യാ തെളിവുകളില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

'മൂന്ന് നാല് മാസമായി കുടുംബം ഒരു ഇഷ്​ടിക ചൂളയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴ്​ മണിയോടെ സഹോദരിമാർ വീട്ടിൽ നിന്നിറങ്ങി. സ്വയം ആശ്വാസം ക​ണ്ടെത്താനായാണ്​ അവർ പോയതെന്ന്​ കുടുംബം കരുതി. എന്നാൽ അവർ തിരിച്ചെത്താതായതോടെയാണ്​ തെരച്ചിൽ ആരംഭിച്ചത്​' -ജില്ല പൊലീസ്​ മേധാവി ജയ്​ പ്രകാശ്​ പറഞ്ഞു.

'ഇവരിൽ ഒരാളെ ഉടൻ തന്നെ മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും ബന്ധുക്കൾ പൊലീസിനെ അറിയിച്ചില്ല. രണ്ടാമത്തെ പെൺകുട്ടിക്കായി തെരച്ചിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ അവളുടെ മൃതദേഹവും കണ്ടെത്തി. തുടർന്നാണ്​ കുടുംബം പൊലീസിനെ വിവരം അറിയിച്ചത്​. ഞങ്ങൾ സ്ഥലം പരിശോധിച്ചു. ലൈംഗികാതിക്രമത്തെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്നാൽ മരണ കാരണം എന്താണെന്ന് അന്വേഷിക്കുന്നുണ്ട്​. രണ്ട് പേരുടെയും കഴുത്തിൽ പരിക്കേറ്റ അടയാളങ്ങളുണ്ട്'-അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hangedPilbhitUttar Pradesh
News Summary - Missing sister body foundby relatives In UP Pilbhit one found hanged
Next Story