നജീബിന് എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കണം –ഹൈകോടതി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നജീബ് അഹ്മദിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് ഡൽഹി ഹൈകോടതിയുടെ രൂക്ഷ വിമർശനം. നജീബിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് വ്യാഴാഴ്ച പൊലീസിേനാട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ മറുപടി നൽകാൻ പൊലീസിനായില്ല. പൊതുപണവും സമയവുമാണ് നിങ്ങൾ കളഞ്ഞത്. കോടതിക്ക് വേണ്ടത് ഉത്തരമാണ്. നജീബ് മരിച്ചിട്ടുണ്ടെങ്കിൽ അത് പറയണം. അല്ലെങ്കിൽ ഏത് അന്വേഷണവും നടത്തി കെണ്ടത്തണമെന്നും ജസ്റ്റിസുമാരായ ജി.എസ്. സിസ്ഥനി, വിനോദ് ഗോയൽ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
നജീബിെൻറ തിരോധാനത്തിൽ സംശയമുള്ള ഒമ്പത് പേരുടെ േഫാൺ കോൾ റെക്കോഡുകൾ പരിശോധിക്കണമെന്നും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. പൊലീസ് നടപടിക്കെതിരെ നജീബിെൻറ മാതാവ് നൽകിയ ഹരജിയിൽ വാദം കേൾക്കെവയാണ് കോടതി അന്വേഷണസംഘത്തെ രൂക്ഷമായി വിമർശിച്ചത്. എ.ബി.വി.പി പ്രവർത്തകരുടെ മർദനമേറ്റതിന് പിറകെ കഴിഞ്ഞ ഒക്ടോബർ മുതലാണ് നജീബിനെ ജെ.എൻ.യുവിൽനിന്ന് കാണാതായത്.