Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാണാതായ ​ഫ്രഞ്ച്​ വനിത...

കാണാതായ ​ഫ്രഞ്ച്​ വനിത കൊല്ലപ്പെട്ട നിലയിൽ; മൂന്ന്​ പേർ അറസ്റ്റിൽ

text_fields
bookmark_border
കാണാതായ ​ഫ്രഞ്ച്​ വനിത കൊല്ലപ്പെട്ട നിലയിൽ; മൂന്ന്​ പേർ അറസ്റ്റിൽ
cancel

ഹൈദരാബാദ്​: ഹൈദരാബാദിൽ നിന്ന്​ കാണാതായ ​ഫ്രഞ്ച്​ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മേരി ക്രിസ്റ്റീന എന്ന 68 കാരിയാണ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ മൂന്ന്​ ​പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

ഹിമായത്ത്​ സാഗറിൽ നിന്നാണ്​ 68 കാരിയുടെ മൃതദേഹം കണ്ടെത്തിയത്​. കഴിഞ്ഞ ഒമ്പതിന്​ രാജേന്ദ്രനഗർ പൊലീസിൽ സ്​ത്രീയുടെ മരുമകനായ പ്രശാന്ത്​ ഇവരെ കാൺമാനില്ലെന്ന്​ പറഞ്ഞ്​ പരാതി നൽകിയിരുന്നു. അന്ന്​ തന്നെ പൊലീസ്​ അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാൽ സെപ്​റ്റംബർ എട്ടിനാണ്​ മേരി കൊല്ലപ്പെട്ടതെന്നും ഹിമായത്ത്​ സാഗറിൽ അവരുടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestmurdered
News Summary - Missing French Woman Found Dead In Hyderabad
Next Story