മിസ് ഇന്ത്യ റണ്ണറപ്പിന് പ്ലസ്ടുവിൽ 97 ശതമാനം മാർക്ക്
text_fieldsന്യൂഡൽഹി: മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ സെക്കൻറ് റണ്ണപ്പായ പങ്കുരിക്ക് പ്ലസ്ടുവിൽ മിന്നുംജയം. 2016 ലെ മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായ പങ്കുരി ഗിദ്വാനി പ്ലസ്ടുവിന് 97.25 ശതമാനം മാർക്കാണ് നേടിയത്.
തിങ്കളാഴ്ചയാണ് െഎ.എസ്.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ലാ മാരിറ്റിനിയർ ഗേൾസ് സ്കുൾ വിദ്യാർഥിയായ പങ്കുരി 2016 ബോർഡ് പരീക്ഷ എഴുതിയിരുന്നില്ല. സൗന്ദര്യ മത്സരങ്ങൾക്കുള്ള പരിശീലനത്തിലായതിനാൽ ആദ്യത്തെ തവണ പ്ലസ്ടു പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാം തവണ പഠിച്ച് നല്ല മാർക്ക് നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പങ്കുരി ഫേസ്ബുക്കിൽ കുറിച്ചു.
2016ൽ മിസ് ഇന്ത്യ മത്സരത്തിൽ മൂന്നം സ്ഥാനം നേടിയതിനു പുറമെ മിസ് ഗ്രാൻറ് ഇൻറർനാഷണൽ മത്സരത്തിൽ പങ്കുരി 25 ാം സ്ഥാനം നേടിയിരുന്നു.
പഠനവും മോഡലിങ്ങും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ചരിത്രത്തിൽ 99 മാർക്ക് ലഭിച്ചിട്ടുണ്ട്. അഭിനയത്തിലോ മാസ് മീഡിയയിലോ ബിരുദം ചെയ്യാനാണ് താൽപര്യപ്പെടുന്നതെന്നും പങ്കുരി പറഞ്ഞു.
