തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവ് ഹാജരാവണം
text_fieldsകോഴിക്കോട്: പതഞ്‌ജലി ഉൽപന്നങ്ങളുടെ പേരിൽ നിയമവിരുദ്ധമായി പരസ്യങ്ങൾ നൽകിയെന്നതിന് ആദ്യം ഫയൽ ചെയ്ത കേസ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബുധനാഴ്ച പരിഗണിച്ച് 2025 മേയ് ആറിന് മാറ്റി.
അന്ന് ബാബാ രാംദേവ് ഹാജരാവണം. ബുധനാഴ്ച പ്രതിക്ക് വേണ്ടി അഭിഭാഷകൻ ഹാജരായി അവധിയപേക്ഷ നൽകി. കേസിൽ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്‌ണ മൂന്നും പ്രതികളാണ്. ഒന്നാം പ്രതി പതഞ്‌ജലി ഗ്രൂപ്പിന്റെ മരുന്ന് നിർമാണ കമ്പനിയായ ദിവ്യ ഫാർമസിയാണ്.
ഡ്രഗ്‌സ് ആൻഡ് മാജിക് റമഡീസ് (ഒബ്ജക്‌ഷനബിൾ അഡ്വൈർടൈസ്‌മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ കൊടുത്തതിന് ഡ്രഗ് കൺട്രോൾ വിഭാഗമാണ് കേസെടുത്തത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ എടുത്ത 29 കേസുകളിൽ കോഴിക്കോട് എഡിഷനിലെ പത്രത്തിൽ വന്നത് സംബന്ധിച്ചാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.