Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരി യുവാക്കളെ...

കശ്​മീരി യുവാക്കളെ പാകിസ്​താൻ പ്രലോഭിപ്പിക്കുന്നു– ജനറൽ ബിപിൻ റാവത്ത്​

text_fields
bookmark_border
കശ്​മീരി യുവാക്കളെ പാകിസ്​താൻ പ്രലോഭിപ്പിക്കുന്നു– ജനറൽ ബിപിൻ റാവത്ത്​
cancel

ന്യൂഡൽഹി: കശ്​മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച്​ മനംമാറ്റുന്നുവെന്ന്​ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്​. തെറ്റായ സന്ദേശങ്ങൾ നൽകിയും പ്രലോഭിപ്പിച്ചും​ യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക്​ ചേർത്തുന്ന കാമ്പയിൻ കശ്​മീരിൽ നടക്കുന്നുണ്ട്​. മനംമാറിയ യുവാക്കൾ വീണ്ടും സേനക്കു നേരെയുള്ള കല്ലേറ്​ തുടങ്ങിയിട്ടുണ്ടെന്നും ജനറൽ റാവത്ത്​ പറഞ്ഞു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരേഡ്​ ചടങ്ങിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വിഡിയോ, പ്രസംഗങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയ വഴി തെറ്റായ പ്രചരണം നടത്തി പാകിസ്​താൻ കശ്​മീരി​ലെ യുവാക്കളെ പ്രലോഭിപ്പിച്ച്​ തീവ്രവാദ സംഘടനകളിലേക്ക്​ ആകർഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  

തീവ്രവാദത്തിനെതിരെ പേരാടാൻ പുതിയ സ​േങ്കതങ്ങൾ തേടേണ്ടത്​ അത്യാവശ്യമാണ്​. നുഴഞ്ഞുകയറ്റക്കാർക്കു മു​േമ്പ സൈന്യം ചിന്തിച്ചു തുടങ്ങണം. തീ​വ്രവാദത്തിനെതിരെ നവീന സാ​േങ്കതികവിദ്യകൾ പ്രയോഗി​ക്കേണ്ടത്​ അനിവാര്യമാണ്​. അതിനൂതന സാ​േങ്കതിക വിദ്യകൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ബിപിൻ റാവത്ത്​ അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmircampaignMisinformationArmy Chief Bipin Rawat
News Summary - Misinformation Campaign Going On in Kashmir, Says Army Chief Bipin Rawat
Next Story