Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോളജ്​ ഒാൺലൈൻ...

കോളജ്​ ഒാൺലൈൻ ക്ലാസിനിടെ അശ്ലീല വിഡിയോ; അജ്ഞാതർക്കെതിരെ കേസ്​

text_fields
bookmark_border
Online Class
cancel

മുംബൈ: മുംബൈയിലെ കോളജിലെ ഒാൺലൈൻ ക്ലാസിനിടെ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ച അജ്ഞാതർക്കെതിരെ കേസ്​.

മുംബൈയിലെ വിലേ പാർലെയിലെ ഒരു കോളജിൽ ഒാൺലൈൻ ക്ലാസ്​ നടക്കുന്നതിനിടെ അജ്ഞാതർ നുഴഞ്ഞുകയറി അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നു.

കോളജ്​ പ്രഫസറുടെ പരാതിയിൽ ജുഹു പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആ​രംഭിച്ചു. ഐ.ടി, ക്രിമിനൽ വകുപ്പുകൾ ചുമത്തിയാണ്​ കേസ്​. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ പറഞ്ഞു.

സമാന സംഭവങ്ങൾ നിരവധി ഇൗയിടെയായി അരങ്ങേറിയിരുന്നു. കോവിഡ്​ ലോക്​ഡൗണിൽ സ്​കൂളുകളും ഒാഫിസുകളും അടച്ചിട്ടതോടെ ഒാൺലൈൻ വഴിയാണ്​ ക്ലാസുകൾ. ഇതിനിടെ അജ്ഞാതർ നുഴഞ്ഞുകയറി അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsporn videoOnline Class
News Summary - Miscreants play porn video during online lecture, police register case
Next Story