Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദ്യബന്ധത്തിലെ മകളോട്​...

ആദ്യബന്ധത്തിലെ മകളോട്​ മോശമായി പെരുമാറി; ഭർത്താവിനെ കുത്തിക്കൊന്ന്​ വീട്ടുമുറ്റത്ത്​ കുഴിച്ചിട്ട യുവതി അറസ്റ്റിൽ

text_fields
bookmark_border
Knif with Blood
cancel

ഹൈദരാബാദ്​: ആദ്യ വിവാഹബന്ധത്തിലെ മകളോട്​ മോശമായി പെരുമാറിയ ഭർത്താവിനെ കൊന്ന്​ വീട്ടുമുറ്റത്ത്​ കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. ഹൈദരാബാദിലാണ്​ സംഭവം.

ഭർത്താവിനെ കൊന്ന കേസിൽ 32കാര​ിയെ ബുധനാഴ്ച ​െപാലീസ്​ കസ്​റ്റഡിയിലെടുത്തു. ഫെബ്രുവരി എട്ടിന്​ രാത്രിയിൽ മദ്യം കഴിച്ചുകൊണ്ടിരുന്ന 36കാരനായ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ആദ്യ വിവാഹബന്ധത്തിലുണ്ടായ മകളോട്​ മോശമായി പെരുമാറിയതിനെ തുടർന്നായിരുന്നു കൊലപാതകം.

യുവാവിനെ കാണാതായെന്ന്​ ഇയാളുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്​ നടന്ന അന്വേഷണത്തിലാണ്​ ഭാര്യയെ കസ്റ്റഡിയിലെടുത്തത്​. മകളോട്​ മോശമായി പെരുമാറിയതിനെ തുടർന്ന്​ കത്തികൊണ്ട്​ ഭർത്താവിനെ കുത്തികൊലപ്പെടുത്തിയതായും വീട്ടുമുറ്റത്ത്​ കുഴിച്ചിട്ടതായും യുവതി പൊലീസിൽ​ മൊഴി നൽകി.

യുവതിയുടെ ആദ്യ വിവാഹ ബന്ധത്തിൽ അഞ്ചു കുട്ടികളുണ്ട്​. ആദ്യ ഭർത്താവുമായി വിവാഹബന്ധം വേർപ്പെടുത്തിയതോടെ 2020 ജൂണിൽ ഇയാളെ വിവാഹം കഴിക്കുകയായിരുന്നു.

ഭർത്താവിന്‍റെ മൃതദേഹം പൊലീസ്​ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി അയച്ചു. യുവതിക്കെതിരെ ​െപാലീസ്​ കൊലപാതകത്തിന്​ കേസെടുക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hyderabadMurder
News Summary - misbehaving with daughters Man Killed, Buried Inside House By Wife In Hyderabad
Next Story