Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻ കീ ബാത്ത്​ നിർത്തി...

മൻ കീ ബാത്ത്​ നിർത്തി മോദി ജനങ്ങളുടെ പ്രശ്​നങ്ങൾ ചർച്ച ചെയ്യണമെന്ന്​ നടൻ രാജേഷ്​ തായിലാങ്​

text_fields
bookmark_border
മൻ കീ ബാത്ത്​ നിർത്തി മോദി ജനങ്ങളുടെ പ്രശ്​നങ്ങൾ ചർച്ച ചെയ്യണമെന്ന്​ നടൻ രാജേഷ്​ തായിലാങ്​
cancel

ന്യൂഡൽഹി: മൻ കീ ബാത്ത്​ നിർത്തി ​പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ പ്രശ്​നങ്ങൾ ചർച്ച ചെയ്യണമെന്ന്​ മിർസാപൂർ വെബ്​സീരിസിലൂടെ പ്രശസ്​തനായ നടൻ രാജേഷ്​ തായിലാങ്​. സാധാരണക്കാർക്ക്​ കോവിഡ്​ മൂലമുണ്ടായ പ്രതിസന്ധി അവരുടെ സാമ്പത്തിക പ്രശ്​നങ്ങൾ എന്നിവയെ കുറിച്ച്​ ചർച്ച ചെയ്യാൻ മോദി തയാറാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

ബഹുമാനപ്പെട്ട നരേന്ദ്ര മോദി സർ, താങ്കളുടെ മൻ കി ബാത്ത് മതിയായി. ഇനി ജനങ്ങളുടെ പ്രശ്​നങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാം. എന്ന്​ ഒരു സാധാരണ പൗരൻ-​രാജേഷ്​ ട്വിറ്ററിൽ കുറിച്ചു. മിർസാപൂർ എന്ന ആമേസാൺ വെബ്​ സീരിസിലൂടെ പ്രശസ്​തനായ രാജേഷ്​ തായിലാങ്ങി​െൻ അവസാനമായി പുറത്തിറങ്ങിയ ചിത്രം പാഗ്ലായിട്ടാണ്​​.

കോവിഡ്​ പ്രതിരോധത്തിലെ കേന്ദ്രസർക്കാറി​െൻറ വീഴ്​ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വലിയ വിമർശനമാണ്​ ഉയരുന്നത്​. കോവിഡിൽ ജനം മരിച്ച്​ വീഴു​േമ്പാഴും സെൻട്രൽ വിസ്​ത പദ്ധതിയുമായി മുന്നോട്ട്​ പോകുന്ന മോദിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - ‘Mirzapur’ actor Rajesh Tailang urges PM Modi to discuss common man’s woes amid COVID-19 crisis
Next Story