Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-പാക് ചർച്ചകൾ...

ഇന്ത്യ-പാക് ചർച്ചകൾ അനിവാര്യം: മിർവായിസ് ഉമർ ഫാറൂഖ്

text_fields
bookmark_border
ഇന്ത്യ-പാക് ചർച്ചകൾ അനിവാര്യം: മിർവായിസ് ഉമർ ഫാറൂഖ്
cancel

ശ്രീനഗർ: ഇന്ത്യയും പാക്കിസ്താനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടത്തണമെന്ന് മിർവായിസ് ഉമർ ഫാറൂഖ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ ശ്രീലങ്കയിലും തായ്‍ലെൻഡിലും വച്ച് രഹസ്യ ചർച്ചകൾ നടക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് മിർവായിസ് ഉമർ ഫാറൂഖിന്‍റെപ്രതികരണം. ശ്രീനഗറിലെ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇറാനും യു.എസും തമ്മിലുണ്ടാക്കിയ ധാരണാപത്രം ഉദ്ധരിച്ച അദ്ദേഹം, ഇന്ത്യയും പാകിസ്താനും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അഭ്യർഥിച്ചു. "പ്രാദേശിക സമാധാനത്തിന് ഇന്ത്യക്കും പാക്കിസ്താനും പ്രത്യേക ഉത്തരവാദിത്തമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചർച്ചകളൾ വീണ്ടും ആരംഭിക്കാൻ സാധിക്കും. സംഭാഷണങ്ങൾ തന്നെയാണ് ശാശ്വതമായ പരിഹാരങ്ങൾക്കുള്ള ഏറ്റവും വിശ്വസനീയമായ മാർഗ്ഗം " മിർവായിസ് പറഞ്ഞു. യു.എസും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം സൈനിക ശക്തിക്ക് പരിധികളുണ്ടെന്ന ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"യുദ്ധങ്ങൾക്ക് സാഹചര്യങ്ങളെ മാറ്റാനും വലിയ ദുരിതങ്ങൾ വിതയ്ക്കാനും സാധിക്കും, എന്നാൽ ശാശ്വതമായ സമാധാനത്തിന് ചർച്ചകളും ഒത്തുതീർപ്പും നയതന്ത്രജ്ഞതയും ആവശ്യമാണ്," അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താനും ഖത്തറും നടത്തുന്ന സമാധാന ശ്രമങ്ങളെ മിർവായിസ് പ്രശംസിച്ചു. നയതന്ത്രവും ചർച്ചകളും ബലഹീനതയുടെ ലക്ഷണങ്ങളല്ലെന്നും ബലപ്രയോഗത്തിലൂടെ മാത്രം തർക്കങ്ങൾ പരിഹരിക്കാനാവില്ലെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളലാണെന്നും വ്യക്തമാക്കി.

യുദ്ധത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ സമാധാനം സാധ്യമാവില്ല. അടൽ ബിഹാരി വാജ്‌പേയി, ഡോ. മൻമോഹൻ സിങ് തുടങ്ങിയ നേതാക്കളുടെ കാലത്തുണ്ടായിരുന്ന സമാധാന അന്തരീക്ഷം വീണ്ടും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india pak talktalksMirwaiz Umar Farooq
News Summary - Mirwaiz Umar Farooq Calls For Direct Talks Between India, Pakistan
Next Story