Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിറാഷ്: ഇന്ത്യയുടെ...

മിറാഷ്: ഇന്ത്യയുടെ വജ്രായുധം; വേഗതയിലും കൃത്യതയിലും മുമ്പൻ

text_fields
bookmark_border
Mirage-2000
cancel

സു​ഖോ​യ്​ 30, മി​ഗ്​ 29 പി​ന്നെ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച തേ​ജ​സ്​ എ​ൽ.​സി.​എ എ​ന്നീ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വ്യോ​മ​സേ​ന​യു​ടെ താ​വ​ള​ങ്ങ​ളി​ൽ എ​ന്തി​നും ത​യാ​റാ​യി നി​ൽ​ക്കു​േ​മ്പാ​ഴാ​ണ്​ ഇ​വ​യേ​ക്കാ​ളൊ​ക്കെ പ് രാ​യം ചെ​ന്ന, ഫ്ര​ഞ്ച്​ നി​ർ​മി​ത മി​റാ​ഷ്​ 2000 ആ​ക്ര​മ​ണ​ത്തി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച​ത്. ശ​ത്രു​പാ​ള​യ​ത്തി ​ൽ കൃ​ത്യ​മാ​യി പ്ര​ഹ​ര​മേ​ൽ​പ്പി​ക്കാ​നു​ള്ള ക​ഴി​വാ​ണ്, കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ലും നി​ർ​ണാ​യ​ക ദൗ​ത്യ​ങ് ങ​ൾ നി​ർ​വ​ഹി​ച്ച, ഇൗ ​പോ​ർ​വി​മാ​ന​ത്തെ നി​ർ​ണാ​യ​ക ദൗ​ത്യ​ത്തി​ന്​ നി​യോ​ഗി​ക്കാ​ൻ കാ​ര​ണം. ശ​ത്രു​വി​ ന്​ ഒ​രു സം​ശ​യ​ത്തി​നും ഇ​ട​ന​ൽ​കാ​തി​രി​ക്കാ​ൻ അ​ഞ്ചു വ്യോ​മ​താ​വ​ള​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഇ​വ ഉ​യ​ർ​ന് നു​പൊ​ങ്ങി​യ​തെ​ന്ന​റി​യു​ന്നു.

സർവായുധധാരി
ലേ​സ​ർ നി​യ​ന്ത്രി​ത ബോം​ബ്, ആ​കാ​ശ​ത്തു​നി​ന് ന്​ ആ​കാ​ശ​ത്തേ​ക്ക്​ പ്ര​യോ​ഗി​ക്കാ​വു​​ന്ന​തും ആ​കാ​ശ​ത്തു​നി​ന്ന്​ ഭൂ​മി​യി​ലേ​ക്ക്​ പ്ര​യോ​ഗി​ക്ക ാ​വു​ന്ന​തു​മാ​യ മി​സൈ​ലു​ക​ൾ എ​ന്നി​വ വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. ​േതാം​സ​ൺ റ​ഡാ​ർ ഡോ​പ്ല​ർ മ​ൾ​ട്ടി ടാ​ർ​ജ​റ്റ്​ റ​ഡാ​റും വി​മാ​ന​ത്തി​ൽ സ​ജ്ജ​മാ​ണ്.

airforce-india

സീനിയർ, കരുത്തിലും
എ​സ്.​എ​ൻ.​ഇ.​സി.​എം.​എ എം35 ​എ​ന ്ന ഒ​റ്റ ഷാ​ഫ്​​റ്റ്​ എ​ൻ​ജി​നാ​ണ്​ ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.1970​ൽ ആ​ദ്യ​മാ​യി പ​രീ​ക്ഷി​ച്ച ഇൗ ​എ​ൻ​ജി​ൻ മി​റാ​ഷി​നു​വേ​ണ്ടി​യ​ല്ല ആ​ദ്യ​മാ​യി ഉ​ണ്ടാ​ക്കി​യ​ത്. 1974ലാ​ണ്​ ദാ​സോ ഇൗ ​എ​ൻ​ജി​ൻ പ​രീ​ക്ഷി​ക്കു​ന്ന​ത്. ഒ​റ്റ പൈ​ല​റ്റ്​ വി​മാ​ന​മാ​യി​ട്ടാ​ണ്​​ വി​ഭാ​വ​നം ചെ​യ്​​ത​തെ​ങ്കി​ലും സേ​ന​യു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച്​ ഇ​ര​ട്ട പൈ​ല​റ്റ്​ ജെ​റ്റ്​ ആ​ക്കി മാ​റ്റാ​നും ക​ഴി​യും. 14.36 മീ​റ്റ​ർ നീ​ള​വും 91.3 മീ​റ്റ​ർ വി​ങ്​​സ്​​പാ​നും ഉ​ണ്ട്. 7500 കി.​ഗ്രാം ഭാ​ര​മു​ള്ള മി​റാ​ഷ്​ 2000ത്തി​​െൻറ ടേ​ക്​​ഒാ​ഫ്​ ഭാ​രം 17,000 കി.​​ഗ്രാം ആ​ണ്. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 2336 കി.​മീ​റ്റ​ർ. 59,000 അ​ടി (17 കി.​മീ​റ്റ​ർ) വ​രെ ഉ​യ​ര​ത്തി​ൽ പ​റ​ക്കാ​ൻ ക​ഴി​യും.

മ​റ്റു യു​ദ്ധ ​െജ​റ്റു​ക​ളാ​യ റ​ഷ്യ​ൻ നി​ർ​മി​ത സു​ഖോ​യ്​ 30​െൻ​റ വേ​ഗം മ​ണി​ക്കൂ​റി​ൽ 2120 കി.​മീ​റ്റ​റാ​ണ്. മി​റാ​ഷി​നേ​ക്കാ​ൾ ഭാ​ര​വു​മു​ണ്ട്. അ​തു​െ​കാ​ണ്ടു​ത​ന്നെ​യാ​ണ്​ മി​ന്ന​ലാ​ക്ര​മ​ണ​ങ്ങ​ളി​ൽ മി​റാ​ഷ്​ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​കു​ന്ന​ത്. ആ​ധു​നി​ക ഫ്ലൈ​റ്റ്​ ക​ൺ​േ​ട്രാ​ൾ സം​വി​ധാ​ന​മു​ള്ള മി​റാ​ഷി​ന്​ നാ​വി​ഗേ​ഷ​നും ല​ക്ഷ്യ​നി​ർ​ണ​യ​വും ആ​യു​ധം പ്ര​യോ​ഗി​ക്ക​ലും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന യൂ​ണി​റ്റു​ക​ളും ഉ​ണ്ട്. സ​മ​യാ​സ​മ​യ​ങ്ങ​ളി​ലെ ന​വീ​ക​ര​ണം ഇ​തി​നെ ഇ​ന്നും മി​ന്ന​ൽ​പി​ണ​റാ​യി നി​ല​നി​ർ​ത്തു​ന്നു. ഇ​ന്ത്യ​ക്കു പു​റ​മെ ഫ്രാ​ൻ​സ്, ഇൗ​ജി​പ്​​ത്, യു.​എ.​ഇ, പെ​റു, താ​യ്​​വാ​ൻ, ബ്ര​സീ​ൽ, ഗ്രീ​സ്​ തു​ട​ങ്ങി​യ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കും ദ​സോ മി​റാ​ഷ്​ 2000 വി​റ്റി​ട്ടു​ണ്ട്​. ഇ​ന്ത്യ ഇ​പ്പോ​ൾ റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ ഒാ​ർ​ഡ​ർ ചെ​യ്​​ത​തും ദ​സോ​യി​ൽ​നി​ന്നാ​ണ്​.

Mirage

ഇ​ന്ത്യ​യു​ടെ വ​ജ്ര​ം
1985ൽ ​ക​മീ​ഷ​ൻ ചെ​യ്​​ത മി​റാ​ഷ്​ 2000 ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ (​െഎ.​എ.​എ​ഫ്) ഏ​റ്റ​വും വൈ​വി​ധ്യ​മാ​ർ​ന്ന​തും അ​പ​ക​ട​കാ​രി​യു​മാ​യ പോ​ർ​വി​മാ​ന​മാ​ണ്. മി​റാ​ഷി​നെ സേ​ന​യു​ടെ ഭാ​ഗ​മാ​ക്കി​യ​പ്പോ​ൾ ന​ൽ​കി​യ, ‘വ​ജ്ര’ എ​ന്ന പേ​രു​ത​ന്നെ ഇൗ ​സ​വി​ശേ​ഷ​ത വെ​ളി​വാ​ക്കു​ന്നു. ദ​സോ ഏ​വി​യേ​ഷ​ൻ നി​ർ​മി​ച്ച്​ 1978ലാ​ണ്​ ആ​ദ്യ പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്. 1984ൽ ​ഫ്ര​ഞ്ച്​ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി. അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ പാ​കി​സ്​​താ​ൻ എ​ഫ്​ 16 പോ​ർ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​നു​ള്ള മ​റു​പ​ടി​യാ​യി 1982ലാ​ണ്​ ഇ​ന്ത്യ 36 ഒ​റ്റ സീ​റ്റ്​ മി​റാ​ഷി​നും നാ​ല്​ ഇ​ര​ട്ട സീ​റ്റ്​ മി​റാ​ഷി​നും പ്രാ​ഥ​മി​ക ഒാ​ർ​ഡ​ർ ന​ൽ​കി​യ​ത്. വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യ​ശേ​ഷം ​ പ​െ​ങ്ക​ടു​ത്ത ആ​ദ്യ പ്ര​ധാ​ന ഒാ​പ​റേ​ഷ​ൻ കാ​ർ​ഗി​ൽ യു​ദ്ധ​മാ​യി​രു​ന്നു. ഇൗ ​ഫൈ​റ്റ​ർ ജ​റ്റി​​െൻറ വി​ജ​യ​ത്തി​ൽ സ​ർ​ക്കാ​ർ സം​തൃ​പ്​​ത​രാ​യ​തോ​ടെ 2004ൽ 10 ​മി​റാ​ഷ് ​2000 ത്തി​നു കൂ​ടി ഒാ​ർ​ഡ​ർ ന​ൽ​കി. അ​തോ​ടെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 50 ആ​യി.

2011ൽ, ​മി​റാ​ഷ്​ 2000 ​െജ​റ്റി​​നെ, ക​മ്പ​നി​യു​ടെ പു​തി​യ പ​തി​പ്പാ​യ മി​റാ​ഷ് ​2000-05 ലേ​ക്ക്​ ന​വീ​ക​രി​ക്കു​ന്ന​തി​ന്​​ ദാ​സോ​യു​മാ​യി സ​ർ​ക്കാ​ർ പു​തി​യ ക​രാ​റി​ൽ ഏ​​ർ​പ്പെ​ട്ടു. ഇൗ നവീകരണം പൊതുമേഖലാ സ്​ഥാപനമായ ഹിന്ദുസ്​ഥാൻ എയറോനോട്ടിക്കൽസിൽ ( എച്ച്​.എ.എൽ) ആയിരുന്നു. 20000 കോടിയായിരുന്നു ചെലവ്​. ഇ​തോ​ടെ വ്യോ​മ​സേ​ന​യു​ടെ വ​ജ്രാ​യു​ധ​ത്തി​​െൻറ ആ​ക്ര​മ​ണ​ശേ​ഷി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടു. ഇ​പ്പോ​ൾ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞ ന​വീ​ക​രി​ച്ച വി​മാ​ന​ങ്ങ​ൾ 2030 വ​രെ സേ​വ​ന​ത്തി​നു സ​ജ്ജ​മാ​ണ്. 30 വ​ർ​ഷം കൊ​ണ്ട്​ 580 മി​റാ​ഷ്​ 2000 ജ​റ്റു​ക​ൾ നി​ർ​മി​ച്ച ദാ​സോ, ഇ​പ്പോ​ൾ റ​​ഫാ​ൽ എം.​എം.​സി ​െജ​റ്റി​ലേ​ക്ക്​ മാ​റി​യി​രി​ക്കു​ക​യാ​ണ്.

Mirage-2000

ഘടകങ്ങൾ
എസ്​.എൻ.ഇ.സി.എം.എ എം35 എന്ന ഒറ്റ ഷാഫ്​റ്റ്​ എൻജിനാണ്​ ഇതിൽ ഉപയോഗിക്കുന്നത്​.1970ൽ ആദ്യമായി പരീക്ഷിച്ച ഇൗ എൻജിൻ മിറാഷിനുവേണ്ടിയല്ല ആദ്യമായി ഉണ്ടാക്കിയത്​. 1974ലാണ്​ ദാസോ ഇൗ എൻജിൻ പരീക്ഷിക്കുന്നത്​. ഒറ്റ പൈലറ്റ്​ വിമാനമായിട്ടാണ്​​ വിഭാവനം ചെയ്​തതെങ്കിലും സേനയുടെ ആവശ്യമനുസരിച്ച്​ ഇരട്ട പൈലറ്റ്​ ജെറ്റ്​ ആക്കി മാറ്റാനും കഴിയും. 14.36 മീറ്റർ നീളവും 91.3 മീറ്റർ വിങ്​സ്​പാനും ഉണ്ട്​. 7500 കി.ഗ്രാം ഭാരമുള്ള മിറാഷ്​ 2000ത്തി​​െൻറ ടേക്​ഒാഫ്​ ഭാരം 17,000 കി.​ഗ്രാം ആണ്​. പരമാവധി വേഗം മണിക്കൂറിൽ 2336 കി.മീറ്റർ. 59,000 അടി (17 കി.മീറ്റർ) വരെ ഉയരത്തിൽ പറക്കാൻ കഴിയും.

മറ്റു യുദ്ധ ​െജറ്റുകളായ റഷ്യൻ നിർമിത സുഖോയ്​ 30​​െൻറ വേഗം മണിക്കൂറിൽ 2120 കി.മീറ്ററാണ്​. മിറാഷിനേക്കാൾ ഭാരവുമുണ്ട്​. അതു​െകാണ്ടുതന്നെയാണ്​ മിന്നലാക്രമണങ്ങളിൽ മിറാഷ്​ ഏറ്റവും അനുയോജ്യമാകുന്നത്​. ആധുനിക ഫ്ലൈറ്റ്​ കൺ​േട്രാൾ സംവിധാനമുള്ള മിറാഷിന്​ നാവിഗേഷനും ലക്ഷ്യനിർണയവും ആയുധം പ്രയോഗിക്കലും സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്ന യൂണിറ്റുകളും ഉണ്ട്​. ലേസർ നിയന്ത്രിത ബോംബ്​, ആകാശത്തുനിന്ന്​ ആകാശത്തേക്ക്​ പ്രയോഗിക്കാവു​ന്നതും ആകാശത്തുനിന്ന്​ ഭൂമിയിലേക്ക്​ പ്രയോഗിക്കാവുന്നതുമായ മിസൈലുകൾ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ട്​. ​േതാംസൺ റഡാർ ഡോപ്ലർ മൾട്ടി ടാർജറ്റ്​ റഡാറും വിമാനത്തിൽ സജ്ജമാണ്​. സമയാസമയങ്ങളിലെ നവീകരണം ഇതിനെ ഇന്നും മിന്നൽപിണറായി നിലനിർത്തുന്നു. ഇന്ത്യക്കു പുറമെ ഫ്രാൻസ്​, ഇൗജിപ്​ത്​, യു.എ.ഇ, പെറു, തായ്​വാൻ, ബ്രസീൽ, ഗ്രീസ്​ തുടങ്ങിയ രാഷ്​ട്രങ്ങൾക്കും ദസോ മിറാഷ്​ 2000 വിറ്റിട്ടുണ്ട്​​. ഇന്ത്യ ഇപ്പോൾ റഫാൽ വിമാനങ്ങൾ ഒാർഡർ ചെയ്​തതും ദസോയിൽനിന്നാണ്​​.

Mirage-2000

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMirage 2000 FighterMirage 2000India Airforce
News Summary - Mirage 2000 Fighter India Airforce -India News
Next Story