Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാറിൽ അടിയുണ്ടാക്കി;...

ബാറിൽ അടിയുണ്ടാക്കി; പൊലീസ്​ കൗമാരക്കാരെ അർധ നഗ്​നരാക്കി പരേഡ്​ നടത്തി

text_fields
bookmark_border
ബാറിൽ അടിയുണ്ടാക്കി; പൊലീസ്​ കൗമാരക്കാരെ അർധ നഗ്​നരാക്കി പരേഡ്​ നടത്തി
cancel


അഹമ്മദാബാദ്​: നാഗ്​പൂരിൽ ബാറിൽ വഴക്കുണ്ടാക്കിയെന്നാരോപിച്ച്​ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ അർധനഗ്​നരാക്കി റോഡിലൂടെ നടത്തി ഗുജറാത്ത്​ പൊലീസ്​. നാഗ്​പൂരിലെ ജാരിപത്​കയിൽ ബുധനാഴ്​ചയാണ്​ സംഭവം നടന്നത്​.

ബാറിൽ വെച്ച്​ വഴക്കുണ്ടാക്കുകയും ബാറുടമയിൽ നിന്നും പണം തട്ടിയെടുക്ക​ുകയും ​െചയ്​തുവെന്നാരോപിച്ച്​ പൊലീസ്​ ആറംഗ കൗമാരസംഘത്തെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ത​ുടർന്ന്​ ഇവരെ അടിവസ്​ത്രം മാത്രം ധരിപ്പിച്ച്​ കൈകൾ പിറകിൽ കെട്ടി തിരക്കേറിയ റോഡിലൂടെ നടത്തിച്ചു. സ്ഥലത്ത്​ തടിച്ചുകൂടിയ ആൾക്കൂട്ടം സംഭവം മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡയകളിൽ പ്രചരിപ്പിക്കുകയും ചെയ്​തു.

പുറത്തുവന്ന ദൃശ്യത്തിൽ അർധനഗ്​നരായി നടക്കുന്ന കുട്ടികളെ പൊലീസ്​ ലാത്തികൊണ്ട്​ വീശുന്നതും അസഭ്യം പറയുന്നതും കാണാം.​ 18കാരനായ ആഷിഷ്​ മശീഹ ഉൾപ്പെടെയുള്ളവർ സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ്​ പറയുന്നു. ഇവരെ മാസ്​ക്​ ധരിക്കാനും പൊലീസ്​ അനുവദിച്ചില്ല.

ദൃശ്യങ്ങൾ വൈറലായ​തോടെ പൊലീസി​െൻറ നടപടിക്കെതിരെ രൂക്ഷ വിമർശനമുയർന്നു. സംഭവത്തിൽ ​നാഗ്​പൂർ പൊലീസ്​ കമീഷണർ അമിതേഷ്​ കുമാർ അന്വേഷണത്തിന്​ ഉത്തരവിട്ടു. അസിസ്​റ്റൻറ്​ കമീഷണറോട്​ റിപ്പോർട്ട്​ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
TAGS:Nagpur police Semi naked cops 
Next Story