മുസ്ലിം വ്യക്തിനിയമ ബോർഡ് ‘ഭരണഘടനവിരുദ്ധ എൻ.ജി.ഒ’യെന്ന് യു.പി മന്ത്രി
text_fieldsലഖ്നോ: അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ‘ഭരണഘടന വിരുദ്ധ എൻ.ജി.ഒ’ ആണെന്ന് ഉത്തർപ്രദേശ് മന്ത്രി. ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ലഖ്നോയിൽ നടക്കുന്ന വ്യക്തിനിയമ ബോർഡിെൻറ നിർവാഹകസമിതി യോഗത്തെയും മന്ത്രി ചോദ്യംചെയ്തു. യു.പി വഖഫ്, ഹജ്ജ് മന്ത്രി മുഹ്സിൻ റാസയാണ് വ്യക്തിനിയമ ബോർഡിനെതിരെ രംഗത്തെത്തിയത്.
ബോർഡിെൻറ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും മന്ത്രി സംശയമുന്നയിച്ചു. ബാബരി മസ്ജിദ് കേസിൽ കോടതി വിധി വരാനിരിക്കെ, ഒരു ‘ഭരണഘടന വിരുദ്ധ എൻ.ജി.ഒ’ രാജ്യത്തിനെതിരെ സംസാരിക്കുകയും ഭീകരവാദത്തെ പിന്തുണക്കുകയും ദേശീയ പൗരത്വ രജിസ്റ്ററിനും മുത്തലാഖിനുമെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്നതായി മന്ത്രി ആരോപിച്ചു. തങ്ങൾക്ക് പണം നൽകുന്നത് ആരാെണന്ന് വ്യക്തിനിയമ ബോർഡ് വ്യക്തമാക്കണം -റാസ പറഞ്ഞു.
അതേസമയം, സുപ്രീംകോടതിയിൽ നടക്കുന്ന ബാബരി മസ്ജിദ് കേസ് ഏതെങ്കിലും വ്യക്തികൾക്കോ സംഘടനക്കോ എതിരെയല്ലെന്ന് മന്ത്രിക്ക് മറുപടിയായി വ്യക്തിനിയമ ബോർഡ് അംഗം ഖാലിദ് റാശിദ് ഫിറംഗി മഹല്ലി പറഞ്ഞു. ഇത്തരം ചോദ്യങ്ങളുയർത്തുന്നവർ രാജ്യത്ത് ഒരു ഭരണഘടനയും നിയമവും നിലനിൽക്കുന്നുണ്ടെന്ന കാര്യം ഓർക്കണം. സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത, ഭരണഘടനയുടെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് വ്യക്തിനിയമ ബോർഡ്. രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനായി സർവം ത്യജിച്ചവരുടെ പിന്മുറക്കാരാണ് വ്യക്തിനിയമ ബോർഡിലുള്ളതെന്ന കാര്യം അദ്ദേഹം മനസ്സിലാക്കണമെന്നും ഫിറംഗി മഹല്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
