Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂനപക്ഷ പീഡനം...

ന്യൂനപക്ഷ പീഡനം പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണമെന്ന് കേന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു

text_fields
bookmark_border
ന്യൂനപക്ഷ പീഡനം പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണമെന്ന് കേന്ദ്ര മ​ന്ത്രി കി​ര​ൺ റി​ജി​ജു
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ത​ങ്ങ​ളു​ടെ വി​ശ്വാ​സ​വും ജീ​വി​ത​രീ​തി​യും യാ​തൊ​രു ത​ട​സ്സ​വു​മി​ല്ലാ​തെ പി​ന്തു​ട​രാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു. ഇ​ന്ത്യ​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും ചി​ല​ർ പ​റ​യാ​റു​ണ്ട്. അ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്റെ വ്യാ​ജ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പ​റ​യു​ന്ന​തെ​ല്ലാം വി​ശ്വ​സി​ക്കാ​തെ ജ​ന​ങ്ങ​ൾ വ​സ്തു​ത​ക​ളും മോ​ദി സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്ത​ണം. ഇ​ന്ത്യ ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​കു​ന്ന ഒ​റ്റ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളെ വ​ലി​യ രീ​തി​യി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യ​ല്ല. രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ചി​ല ഗ്രൂ​പ്പു​ക​ൾ ഇ​ന്ത്യ​ക്കെ​തി​രെ ബോ​ധ​പൂ​ർ​വം കു​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ മു​സ്‌​ലിം ജ​ന​സം​ഖ്യ വ​ള​രെ വ​ലു​താ​ണെ​ന്നും അ​തൊ​രു പ്ര​ത്യേ​ക രാ​ജ്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ൽ ജ​ന​സം​ഖ്യ​യി​ൽ ലോ​ക​ത്തി​ൽ ആ​റാം സ്ഥാ​ന​ത്താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വി​ടെ യാ​തൊ​രു​വി​ധ വി​വേ​ച​ന​വു​മി​ല്ലെ​ന്നും ഇ​ന്ത്യ​ൻ പൗ​ര​ന് ല​ഭി​ക്കേ​ണ്ട എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യി ല​ഭി​ക്കു​മെ​ന്നും റി​ജി​ജു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiren rijijuminorityUnion MinisterPersecutionFake propaganda
News Summary - Union Minister Kiren Rijiju says minority atrocities are fake propaganda by the opposition
Next Story