Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലികയെ ബലാത്സംഗം...

ബാലികയെ ബലാത്സംഗം ചെയ്​ത കേസിൽ മുത്തച്ഛനും സുഹൃത്തും അറസ്​റ്റിൽ

text_fields
bookmark_border
child rape
cancel

ഭോ​പാ​ൽ: ആ​റു വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ മു​ത്ത​ച്ഛ​നും സു​ഹൃ​ത്തും പി​ടി​യി​ൽ.

ഭോ​പാ​ലി​ന​ടു​ത്ത കോ​ലാ​ർ മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം. ബാ​ലി​ക​യെ​യും മൂ​ന്നു​ വ​യ​സ്സു​ള്ള അ​നി​യ​നെ​യും സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​​ എ​ടു​ത്തു​കൊ​ണ്ടു​പോ​യ സ​ഞ്​​ജ​യ്​ എ​ന്ന​യാ​ളാ​ണ്​ കു​ഞ്ഞി​നെ ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്.

പി​ന്നീ​ട്​ അ​മ്മ​യു​ടെ അ​ച്ഛ​നും പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി കോ​ലാ​ർ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്​​ട​ർ ച​ന്ദ്ര​കാ​ന്ത്​ പ​​ട്ടേ​ൽ പ​റ​ഞ്ഞു.

കൗ​ൺ​സ​ല​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണ​വും അ​റ​സ്​​റ്റും ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ ബാ​ലി​ക​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. കു​ഞ്ഞി​‍െൻറ അ​മ്മ​ക്ക്​ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ കാ​ര്യ​ങ്ങ​ൾ ആ​രാ​ഞ്ഞ​തും പ​രാ​തി ന​ൽ​കി​യ​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BhopalMinor Girl Rapedrape case
News Summary - minor girl raped grandfather and friend arrested
Next Story