Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കൽ; പൊലീസ് കേസെടുത്തു

text_fields
bookmark_border
girl-molested
cancel

മുംബൈ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ റോഡിൽ തടഞ്ഞു നിർത്തി അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മുംബൈ കുർളക്ക് സമീപം നെഹ്റു നഗർ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

ഐ.പി.സി 324, 506 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവം നടന്നിടത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ഒക്ടോബർ 17ന് പകർത്തിയ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അക്രമം നടത്തിയ യുവാവിന്‍റെ ബന്ധുക്കൾ പരാതി പിൻവലിക്കാനായി സമ്മർദം ചെലുത്തുന്നതായി പെൺകുട്ടി പറഞ്ഞു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ യുവാവ് കല്ലെറിയുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയും ചെയ്തത്. തളർന്നുവീണ പെൺകുട്ടിയെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minor Girl Molested, Thrashed on Mumbai Road as Passersby Look on-India news
Next Story