Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ പിതാവിന്‍റെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

text_fields
bookmark_border
Rape
cancel

ലഖ്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവിന്‍റെ സുഹൃത്തുക്കൾ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. യു.പിയിലെ ഹാപൂരിലാണ് സംഭവം.

ഓട്ടോയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതികൾ ബൈക്കിലെത്തി തടഞ്ഞുനിർത്തുകയായിരുന്നു. കുട്ടിയെ ഓട്ടോയിൽ നിന്നിറക്കി ബൈക്കിൽ കയറ്റിയ ശേഷം ഓയോ ഹോട്ടലിലെത്തിച്ചായിരുന്നു ബലാത്സംഗത്തിനിരയാക്കിയത്.കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഘം മൊബൈലിൽ പകർത്തുകയും സംഭവം പുറത്തറിഞ്ഞാൽ ദൃശ്യങ്ങൾ പ്രചിരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ആക്രമണത്തെ എതിർക്കാൻ ശ്രമിച്ചതോടെ പ്രതികളിലൊരാൾ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുകത്താനും ശ്രമിച്ചിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി സംഭവം മാതാപിതാക്കളെ വിവരമറിയിച്ചു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിന്‍റെ സുഹൃത്തുക്കളായ മൂന്ന് പേർക്കെതിരെ ഹാപൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ വകുപ്പ്, കൊലപാതകശ്രമം, കൂട്ടബലാത്സംഗം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയെ മെഡിക്കൽ പരിശോധനക്കയച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minor girl kidnapped and raped by father's friend in UP
Next Story