വിഡിയോ പകർത്തി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
text_fieldsബംഗളൂരു: കർണാടക ബെലഗാവിയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ആറ് പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നിൽ. പ്രതിയുടെ പരാതിയിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പെൺകുട്ടി നൽകിയ പരാതിയിലാണ് ഇക്കാര്യം പുറത്തറിയുന്നത്.
ആറ് മാസങ്ങൾക്ക് മുമ്പ് സുഹൃത്ത് വിളിച്ചത് പ്രകാരം കുന്നിൻ മുകളിൽ എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം ആളുകളെത്തി തടഞ്ഞുവയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
തുടർന്ന് വിഡിയോ ഫോണിൽ പകർത്തി. വിഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി. മാസങ്ങള്‍ക്കുശേഷം മറ്റൊരു സ്ഥലത്തേക്ക് വീണ്ടും വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു. പിന്നീട് പല പ്രാവശ്യം ഇത് ആവർത്തിക്കുകയുണ്ടായി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവങ്ങൾ തുറന്ന് പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകി.
പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറാം പ്രതിക്കായി തിരച്ചിൽ നടക്കുകയാണ്. അറസ്റ്റിലായ രണ്ട് പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ബെലഗാവി നഗരത്തിൽ ഒരു മാസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഇത് പ്രദേശത്തെ വർധിച്ചുവരുന്ന കുറ്റകൃത്യ നിരക്കിനെയും സ്ത്രീ സുരക്ഷയെയും കുറിച്ച് ആശങ്ക ഉയർത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

