Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right16കാരിയെ...

16കാരിയെ കൂട്ടബലാത്സംഗം ചെയ്​തത്​ ആറുമാ​സത്തോളം; ഏഴുപേർക്കെതിരെ കേസ്​

text_fields
bookmark_border
Minor girl gang-raped by seven in Haryana
cancel

ന്യൂഡൽഹി: ഹരിയാനയിൽ 16കാരിയെ കൂട്ടബലാത്സംഗത്തിന്​ വിധേയയാക്കിയ ഏഴുപേർക്കെതിരെ കേസ്​. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ്​ നടപടി.

പെൺകുട്ടിക്ക്​ ആരോഗ്യസംബന്ധമായ പ്രശ്​നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്​​ സംഭവം പുറത്തറിയുന്നത്​. ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന്​ ഡോക്​ടർമാർ അറിയിക്കുകയായിരുന്നു.

ആറുമാസമായി ഏഴുപേർ ചേർന്ന്​ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ പെൺകുട്ടി പറഞ്ഞു. ബലാത്സംഗ വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെയും പെൺകുട്ടിയെയും കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

പെൺകുട്ടിയുടെ വീടിനടുത്ത്​ പലചരക്ക്​ കട നടത്തുന്ന സത്യനാരായണൻ, മകൻ രവീന്ദർ തുടങ്ങി അയൽവാസികൾക്കെതിരെയാണ്​ കേസ്​​. 50 വയസിന്​ മുകളിലുള്ളവരും പ്രതികളാണ്​.

സത്യനാരായണന്‍റെ കടയിൽനിന്നാണ്​ പെൺകുട്ടിയുടെ കുടുംബം പലചരക്ക്​ സാധനങ്ങൾ വാങ്ങുന്നത്​. പെൺകുട്ടി കടയിൽ പോയപ്പോഴായിരുന്നു ആദ്യ അതിക്രമം. പിന്നീട്​ ഭീഷണിപ്പെടുത്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്നും പൊലീസ്​ ഉദ്യോഗസ്​ഥനായ രവീന്ദ്ര കുമാർ പറഞ്ഞു.

പെൺകുട്ടിയു​െട പിതാവിന്‍റെ പരാതിയിൽ കേസെടുത്തതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaChild Abusegang rapeRape
News Summary - Minor girl gang-raped by seven in Haryana
Next Story