പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് പീഡനം; അധ്യാപകനും സുഹൃത്തും അറസ്റ്റിൽ
text_fieldsഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. മുകേഷ് യാദവ്, രാഹുൽ യാദവ് എന്നിവരാണ് അറസ്റ്റിലായത്. പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനകം പ്രതികൾ പിടിയിലായി.
രാഹുൽ യാദവ് പെൺകുട്ടിയുടെ അധ്യാപകനും കോച്ചിങ് സെൻറററിെൻറ ഉടമയുമാണ്. മുകേഷ് യാദവ് പെൺകുട്ടിയുടെ അയൽക്കാരനാണ്. പ്രതികൾ പെൺകുട്ടിയെ മൂന്നു വർഷമായി പല തവണ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. കോച്ചിങ് സെൻററിൽ വെച്ചും വീട്ടിൽ വെച്ചും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ട് തവണ ഗർഭം അലസിപ്പിച്ചിട്ടുണ്ടെന്നുമാണ് പെൺകുട്ടി പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
