Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചത്തീസ്ഗഡിൽ...

ചത്തീസ്ഗഡിൽ നടക്കാനിറങ്ങിയ 14കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

text_fields
bookmark_border
Minor gang raped in Chhattisgarhs Kawardha
cancel

കബീർദാം: ഛത്തീസ്ഗഡിലെ കബീർദാം ജില്ലയിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. പരിചയക്കാരുമായി നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. കവർണ്ണയിലെ സർക്കാർ പി.ജി കോളേജിന് സമീപം ഞായറാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

നവംബർ 22 ന് രാത്രി 11ഓടെയാണ് പെൺകുട്ടി കോട്‌വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സുഹൃത്തിനൊപ്പം നടക്കാൻ പോയപ്പോൾ നാലുപേർ ചേർന്ന് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. അന്വേഷണം ആരംഭിച്ചതായും നിരവധി പേരെ ചോദ്യം ചെയ്തതായും കബീർദാം പൊലീസ് സൂപ്രണ്ട് ശലഭ് കുമാർ സിൻഹ പറഞ്ഞു.

പ്രതി സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നാണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ പൊലീസ് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം വരെ ആരെയും പെൺകുട്ടി തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minorgang raped
News Summary - Minor gang raped in Chhattisgarh's Kawardha
Next Story