യു.പിയിൽ പള്ളി ഇമാമിന്റെ ഭാര്യയുടെയും മക്കളുടെയും കൊല; രണ്ടു കുട്ടികൾ അറസ്റ്റിൽ
text_fieldsബാഗ്പത് (യു.പി): ഉത്തർ പ്രദേശിലെ ബഗ്പത് ജില്ലയിൽ പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ട് പെൺകുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ. ചുറ്റിക കൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് കേസ്. പള്ളി ഇമാമായ ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), മക്കളായ സോഫിയ (അഞ്ച്), സുമയ്യ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗംഗ്നൗലി ഗ്രാമത്തിലെ പള്ളി വളപ്പിലുള്ള വസതിയിൽ ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അന്വേഷണത്തിൽ, ഇബ്രാഹിമിന് കീഴിൽ മതപഠനം നടത്തുന്ന രണ്ടുപേരാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമായതായി പൊലീസ് സൂപ്രണ്ട് സൂരജ് കുമാർ റായ് പറഞ്ഞു. ഇബ്രാഹിം നിരന്തരം ശകാരിക്കുന്നതും അടിക്കുന്നതുമാണ് തങ്ങളെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ മൊഴി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

