Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തി; 16കാരനെതിരെ പരാതി

text_fields
bookmark_border
56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തി; 16കാരനെതിരെ പരാതി
cancel
Listen to this Article

പൂനെ: 56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തിയതായി 16കാരനായ വിദ്യാർഥിക്കെതിരെ പരാതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. വിദ്യാർഥിയുടെ വീട്ടിൽ ട്യൂഷനെടുക്കാനെത്തുന്ന അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങളാണ് കാമറ‍യിൽ പകർത്തിയത്. സംഭവം തിരിച്ചറിഞ്ഞ അധ്യാപിക വിദ്യാർഥിക്കെതിരെ പരാതി നൽകുകയായിരുന്നു. പതിനാറുകാരൻ തന്‍റെ വീട്ടിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ ഘടിപ്പിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അധ്യാപിക പരാതിയിൽ പറഞ്ഞു.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അശ്ലീല വിഡിയോ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് ഇൻസ്പെക്ടർ സംഗീത പാട്ടീൽ അറിയിച്ചു. ഒരു മാസമായി വിദ്യാർഥി അശ്ലീല ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നാണ് പരാതി. കഴിഞ്ഞ അഞ്ച് വർഷമായി അധ്യാപിക കുട്ടിയുടെ വീട്ടിൽ പോയി ട്യൂഷൻ നൽകാറുണ്ടായിരുന്നു. അടുത്തിടെ ശുചിമുറിയിൽ പോയപ്പോളാണ് റെക്കോർഡിങ് മോഡിലിട്ടിരിക്കുന്ന സ്മാർട്ട്‌ഫോൺ അധ്യാപികയുടെ ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നിയ അധ്യാപിക വിദ്യാർഥിയോട് ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും റെക്കോർഡു ചെയ്‌ത തന്‍റെ വിഡിയോ ദൃശ്യങ്ങൾ കാണുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ഇപ്പോൾ നടക്കുന്ന ബോർഡ് പരീക്ഷകൾ കണക്കിലെടുത്ത് വിദ്യാർഥിക്കെതിരെ ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡിൽ സംഭവത്തെക്കുറിച്ചുള്ള വിവരം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minor boy booked for recording obscene videos of 56-year-old tuition teacher
Next Story