Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യപ്രദേശിൽ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​തു

text_fields
bookmark_border
മധ്യപ്രദേശിൽ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​തു
cancel

മന്ദ്​സൗർ: മധ്യപ്രദേശിലെ മന്ദ്​സൗറിൽ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ചൊവ്വാഴ്​ച ഉച്ചക്കു ശേഷം ഹാഫിസ്​ കോളനിയിലെ സ്​കൂളിൽ നിന്ന്​ കാണാതായ പെൺകുട്ടിയെ ബുധനാഴ്​ച രാവിലെ 10 മണിയോടെ ലക്ഷ്​മൺദർവാസക്കു സമീപം പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. 

കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. തുടർന്നാണ്​ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന്​ മനസ്സിലാകുന്നത്​. എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച്​ വിവരമൊന്നുമില്ല. 

കുട്ടിയെ ആശുപത്രിയിലെത്തിച്ച്​ പ്രാഥമിക ചികിത്സ നൽകിയതായും തുടർ ചികിത്സക്കായി ഇൻഡോറിലെ ആശുപത്രിയിലേക്കു മാറ്റിയതായും പൊലീസ്​ അറിയിച്ചു. സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​ത്​ പ്രതികൾക്കായി ​തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minor abducted, raped in MP-india news
Next Story