ഹോം ക്വാറൻറീന് പുതിയ മാർഗരേഖയുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഹോം ക്വാറൻറീന് പുതിയ മാർഗരേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരിയ രോഗലക്ഷണമുള്ളവർക്കും രോഗലക്ഷണമില്ലാത്തവർക്കുമാണ് ഹോം ഐസോലേഷൻ നിർദേശിച്ചിരിക്കുന്നത്. നിരീക്ഷണത്തിന് ശേഷം പരിശോധന ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വീടുകളിൽ രോഗികൾക്ക് കഴിയാനായി ശുചിമുറിയോട് കൂടിയ പ്രത്യേക റൂം വേണം. രോഗിയെ പരിചരിക്കാൻ മുഴുവൻ സമയവും ഒരാൾ വേണം. നിരന്തരം ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം എന്നിവയാണ് നിർദേശങ്ങളിൽ പ്രധാനം. രോഗിയുടെ സ്ഥിതി മോശമാവുകയാണെങ്കിൽ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയാകും. തുടർച്ചയായ 10 ദിവസവും പനി ഇല്ലെങ്കിൽ പരിശോധനയില്ലാതെ തന്നെ ഹോം ഐസോലേഷനിൽ നിന്ന് പിന്മാറാം.
രോഗിയും പരിചരിക്കുന്നവരുമെല്ലാം ട്രിപ്പിൾ ലെയർ മാസ്കും ഗ്ലൗസ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നിർദേശം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
