Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചർച്ചക്കിടെ കർഷകർ...

ചർച്ചക്കിടെ കർഷകർ കൊണ്ടുവന്ന ഭക്ഷണം കഴിച്ച്​ കേന്ദ്ര മന്ത്രിമാർ

text_fields
bookmark_border
ചർച്ചക്കിടെ കർഷകർ കൊണ്ടുവന്ന ഭക്ഷണം കഴിച്ച്​ കേന്ദ്ര മന്ത്രിമാർ
cancel

ന്യൂഡൽഹി: ഡൽഹി അതിർത്തികളിൽ തുടരുന്ന കർഷകസമരം പരിഹരിക്കുന്നതിനായി ആറാംവട്ട ചർച്ചക്കിടെ കർഷകർ അവരുടെ അടുക്കളയിൽ നിന്ന്​ കൊണ്ടുവന്ന ഭക്ഷണം കഴിച്ച്​ കേന്ദ്രമന്ത്രിമാർ. കൃഷി മന്ത്രി നരേന്ദ്ര തോമറും റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലുമാണ്​ ഭക്ഷണം കഴിച്ചത്​.

കർഷകർ കൊണ്ടുവന്ന ചോറും റൊട്ടിയും മന്ത്രിമാർ ചർച്ച നടക്കുന്ന വിഗ്യാൻ ഭവനിലിരുന്ന്​ കഴിക്കുന്നതിന്‍റെ വിഡ​ിയോ പുറത്ത്​ വന്നു. നേരത്തെ നടന്ന ചർച്ചകൾക്കിടെ കേന്ദ്ര സർക്കാർ നൽകിയ ഭക്ഷണം കർഷകർ നിരസിച്ചിരുന്നു. അന്നും കർഷകർ അവർ കൊണ്ടുവന്ന ഭക്ഷണമാണ്​ കഴിച്ചത്​.

നേരത്തെ നടന്ന ചർച്ചകൾക്കിടെ കേന്ദ്ര മന്ത്രിമാരെ കർഷകർ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചുവെങ്കിലും അവരത്​ നിരസിക്കുകയായിരുന്നു. എന്നാൽ, കർഷകസമരം കൂടുതൽ ശക്​തമായിരിക്കുന്ന സാഹചര്യത്തിൽ നടത്തിയ ചർച്ചക്കിടെ കർഷകരുടെ ഭക്ഷണം കഴിക്കാൻ കേന്ദ്ര മന്ത്രിമാർ തയാറാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministers
News Summary - Ministers Share Farmers' Langar Food, Delivered In Van
Next Story