Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ സ​േമ്മളനത്തിന്​ പോകുംവഴി അകമ്പടി കാറുകൾ കൂട്ടിയിടിച്ച് പൊലീസുകാർക്ക്​ പരിക്ക്​

text_fields
bookmark_border
പ്രധാനമന്ത്രിയുടെ സ​േമ്മളനത്തിന്​ പോകുംവഴി അകമ്പടി കാറുകൾ കൂട്ടിയിടിച്ച് പൊലീസുകാർക്ക്​ പരിക്ക്​
cancel

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ​േമ്മളനത്തിൽ ​പ​െങ്കടുക്കാൻ പോകുകയായിരുന്ന മന്ത്രി എസ്​.പി. വേലുമണിയുടെയും സ്​പീക്കർ ധനപാലി​െൻറയും അകമ്പടി കാറുകൾ കൂട്ടിയിടിച്ച്​ രണ്ട്​ പൊലീസുകാർക്ക്​ പരിക്കേറ്റു.

തിരുപ്പൂർ-ധാരാപുരം റോഡിൽ കാതപുള്ളപട്ടി കുപ്പണ്ണ കോവിലിന്​ സമീപമാണ്​ അപകടം. ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. പര​ിക്കേറ്റവരെ ധാരാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്​ച ഉച്ചക്ക്​ ധാരാപുരത്ത്​ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ്​ പൊതുയോഗത്തിൽ പ​െങ്കടുക്കാൻ പോകുകയായിരുന്നു മന്ത്രിയും സ്​പീക്കറും. അണ്ണാ ഡി.എം.കെ സ്​ഥാനാർഥികളായ ഇരുവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentescort vehicles
News Summary - minister's and speaker's escort vehicles hit with each other; policemen injured
Next Story