വാഹനാപകടത്തിൽ പരിക്കേറ്റ കേന്ദ്ര മന്ത്രിക്ക് ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം
text_fieldsപനാജി: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേന്ദ്ര പ്രതിരോധ, ആയുഷ് വകുപ്പ് സഹമന്ത്രി ശ്രീപദ് നായിക്കിനെ ശസ്ത്രക്രിയക്കു വിധേയനാക്കി. കൈകൾക്കും കാലിനും പരിക്കേറ്റ 68കാരനായ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണംചെയ്തുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ കർണാടകയിലെ അങ്കോളക്കടുത്ത ഹൊസകംബിയിൽ മന്ത്രിയും കുടുംബവും സഞ്ചരിച്ച കാർ മറിഞ്ഞ് മന്ത്രിയുടെ ഭാര്യ വിജയയും േപഴ്സനൽ സെക്രട്ടറി ദീപക് ദുബെയും മരിച്ചിരുന്നു. നോർത്ത് ഗോവയിലെ ബി.ജെ.പി എം.പിയായ ശ്രീപദ് നായിക് ധർമസ്ഥലയിൽനിന്ന് ഗോവയിലേക്കു മടങ്ങുേമ്പാഴായിരുന്നു അപകടം. രാത്രി 11 മണിയോടെയാണ് മന്ത്രിയെ ഗോവ മെഡിക്കൽ കോളജിലേക്കു മാറ്റിയത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ശ്രീപദ് നായിക്കിനെ ആശുപത്രിയിൽ സന്ദർശിച്ചു. ആവശ്യമെങ്കിൽ മന്ത്രിയെ ഡൽഹിയിലേക്കു മാറ്റുമെന്ന് രാജ്നാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡോക്ടർമാരുമായി അദ്ദേഹം സംസാരിച്ചു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വിദഗ്ധ ഡോക്ടർമാർ ഗോവ മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി ചേർന്ന് ചികിത്സ ഏകോപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

