സൗദി ലോക പ്രതിരോധ പ്രദർശനം: ഇന്ത്യൻ സംഘത്തെ മന്ത്രി സഞ്ജയ് സേത്ത് നയിക്കും
text_fieldsന്യൂഡൽഹി: സൗദി അറേബ്യയിൽ എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന മൂന്നാമത് ‘ലോക പ്രതിരോധ പ്രദർശന’ത്തിനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിരോധ സഹ മന്ത്രി സഞ്ജയ് സേത്ത് നയിക്കും. പ്രതിരോധ നിർമാണ വകുപ്പിലെയും സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ഇന്ത്യൻ പ്രതിനിധി സംഘം.
ഇന്ത്യയുടെ പവിലിയൻ മന്ത്രി സഞ്ജയ് സേത്ത് ഉദ്ഘാടനം ചെയ്യും. പ്രതിരോധ നിർമാണത്തിലും സാങ്കേതികവിദ്യയിലുമുള്ള ഇന്ത്യയുടെ വൈദഗ്ധ്യം പ്രദർശിപ്പിക്കും. ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്, അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ് എന്നിവയുൾപ്പെടെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും.
ടാങ്കുകൾ, ആർട്ടിലറി ഗൺ സംവിധാനം, മിസൈലുകൾ, സ്ഫോടക വസ്തുക്കൾ, റഡാറുകൾ തുടങ്ങിയവ പ്രദർശിപ്പിക്കും. മന്ത്രി സഞ്ജയ് സേത്ത് സൗദി അറേബ്യൻ പ്രതിരോധ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

