Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം സന്ദർശിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

text_fields
bookmark_border
അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം സന്ദർശിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ
cancel

അബൂദബി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബുധനാഴ്ച അബൂദബിയിൽ നിർമ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥലം സന്ദർശിച്ചു. ''ഇത് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും പ്രതീകം'' എന്ന് മന്ത്രി വിശേഷിപ്പിച്ചു. മൂന്ന് ദിവസത്തെ ഗൾഫ് രാഷ്ട്ര സന്ദർശനത്തിനായി ബുധനാഴ്ച യുനൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യു.എ.ഇ) എത്തിയ എസ്. ജയശങ്കറും ക്ഷേത്രം പണിയുന്നതിൽ ഇന്ത്യക്കാരുടെ ശ്രമങ്ങളെ പ്രശംസിച്ചു.

''ഗണേശ ചതുർത്ഥി ദിനത്തിൽ, അബൂദബിയിൽ നിർമ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രം സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ദ്രുതഗതിയിലുള്ള പുരോഗതി കാണുന്നതിൽ സന്തോഷമുണ്ട്, ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ഭക്തിയെ ആഴത്തിൽ അഭിനന്ദിക്കുന്നു. സൈറ്റിലെ ടീമിനെയും കമ്മ്യൂണിറ്റി അനുഭാവികളെയും ഭക്തരെയും തൊഴിലാളികളെയും കണ്ടു'' -മന്ത്രി ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Minister S Jaishankar Visits Site Of Abu Dhabi's First Hindu Temple
Next Story