എയർ ഇന്ത്യ വിമാനം വൈകി; യാത്രക്കാർ മന്ത്രിയെ വളഞ്ഞു
text_fieldsന്യഡൽഹി: ൈപലറ്റടക്കം നാല് ജീവനക്കാർ എത്താത്തതിനാൽ പുറപ്പെടാൻ ഒരു മണിക്കൂർ വൈകിയ എയർ ഇന്ത്യ വിമാന യാത്രക്കാർ മന്ത്രിയെ വിമാനത്തിനകത്ത് വളഞ്ഞു. സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതിരാജുവിനെയാണ്100 ഒാളം യാത്രക്കാർ വളഞ്ഞത്. തുടർന്ന് മന്ത്രി എയർ ഇന്ത്യ ചെയർമാനെ ഫോണിൽ വിളിച്ച് കാരണം തിരക്കി. മോഷം കാലാവസ്ഥയാണ് വിമാനം വൈകാൻ കാരണമെന്ന് ചെയർമാൻ അറിയിച്ചു.
രാവിലെ ആറ് മണിക്ക് ഡൽഹിയിൽ നിന്നും വിജയവാഡയിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകിയതോടെ കുപിതരായ യാത്രക്കാർ അതേ വിമാനത്തിൽ പുറപ്പെടേണ്ട മന്ത്രിയെ വളയുകയും വിമാനം വൈകുന്നതിെൻറ കാരണം ആരാഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു.
തുടർന്ന് മന്ത്രി എയർ ഇന്ത്യ ചെയർമാൻ പ്രദീപ് ഖരോളയെ വിളിക്കുകയും വൈകുന്നതിെൻറ കാരണം ആരായുകയും ചെയ്തു. തെളിഞ്ഞ അന്തരീക്ഷമല്ലാത്തതിനാൽ മെച്ചപ്പെട്ട കാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന മറുപടിയാണ് മന്ത്രിക്ക് ലഭിച്ചത്. എന്നാൽ ഇത് ഗ്രൗണ്ട് സ്റ്റാഫിനെ അറിയിച്ചിരുന്നില്ല. അതിനാൽ അവർ യാത്രക്കാരെ സമയത്ത് വിമാനത്തിനകത്ത് കയറ്റുകയായിരുന്നു. ഇതിന് പുറമെ, എയർേപാർട്ട് പാസ് കിട്ടാത്തതിനാൽ പൈലറ്റ് വരാനും വൈകി.
മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൈലറ്റിനെ താക്കീത് ചെയ്യുകയും മൂന്ന് ജോലിക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
