കർണാടകയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടത്തുമെന്ന് സൂചന നൽകി മന്ത്രി ഈശ്വർ ഖന്ദ്രെ
text_fieldsബംഗളൂരു: കർണാടകയിൽ തദ്ദേശ തെരെഞ്ഞെടുപ്പ് ഒക്ടോബറിലോ, നവംബറിലോ നടന്നേക്കുമെന്ന് മന്ത്രി ഈശ്വർ ഖന്ദ്രെ. ഡീലിമിറ്റേഷന്‍ പ്രക്രിയയും സംവരണപട്ടിക തയാറാക്കലും പൂർത്തിയായലുടന്‍ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ നിയോജക മണ്ഡലങ്ങളുടെയും അതിർത്തി നിർണയവും താലൂക്ക്, ജില്ല പഞ്ചായത്തുകളിലെ സംവരണ നടപടിക്രമങ്ങളും നടന്നുവരികയാണ്. മന്ത്രിസഭ വിഷയം ചർച്ച ചെയ്തു, ഗ്രാമ, താലൂക്ക്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ വേഗത്തിൽ നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കെന്നും ഖാന്ദ്രേ കൂട്ടി ചേർത്തു.
നിലവിൽ സർക്കാർ ഉദ്യേഗസ്ഥർ എസ്.ഐ.ആറിന്‍റെ തിരക്കിലാണെന്നും കൂടുതൽ സമയം തേടിയിട്ടുണ്ടെന്നും തദ്ദേശതെരെഞ്ഞെടുപ്പ് വൈകുന്നതിനെക്കുറിച്ചുള്ള മറുപടിയായി അദ്ദേഹം അറിയിച്ചു. അതേസമയം പതിനഞ്ചാം ധനകാര്യ കമീഷന്റെ ശുപാർശകൾ പ്രകാരം കേന്ദ്രത്തിൽ നിന്നു ലഭിക്കേണ്ട ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു. സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം ഫണ്ട് തടഞ്ഞുവെക്കുന്നത് ഉചിതമല്ലെന്ന് ഖന്ദ്രെ പ്രതികരിച്ചു. കർണാടകയിലെ പാർലമെന്റ് അംഗങ്ങൾ ഈ വിഷയത്തിൽ കൂട്ടായി ശബ്ദമുയർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് അവശ‍്യമായ ഫണ്ട് സർക്കാർ ഖജനാവിലുണ്ടെന്ന് മന്ത്രി അറിയിച്ചു. `സർക്കാർ ഇതിനകം 117 കോടി അനുവദിച്ചിട്ടുണ്ട്. കൂടാതെ, അടുത്തിടെ നടന്ന ബെളഗാവി ഡിവിഷൻ തല യോഗത്തിൽ ഓരോ നിയമസഭാ മണ്ഡലത്തിനും മുഖ്യമന്ത്രി ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ, വരൾച്ച സാഹചര്യങ്ങൾക്കിടയിലും, ജലവിതരണം ഉറപ്പാക്കുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജലത്തിന്റെ അവശ‍്യകത കണക്കിലെടുത്ത് അമിതമായി ഉപയോഗിക്കാതെ സൂക്ഷ്മതയോടെ ജനങ്ങൾ വിനിയോഗിക്കണം. നിലവിൽ പല പ്രദേശങ്ങളും രൂക്ഷമായ ജലക്ഷാമം നേരിടുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേ സമയം സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ 'വി.ബി-ജി റാം ജി' നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. ഇതോടെ ജോലിക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ലെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

