ആദായനികുതി കേസ്: കർണാടക മന്ത്രിക്ക് ജാമ്യം
text_fieldsബംഗളൂരു: ആദായനികുതി കേസുമായി ബന്ധപ്പെട്ട് മന്ത്രി ഡി.കെ. ശിവകുമാറിനും അനുയായികൾക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മന്ത്രി ഡി.കെ. ശിവകുമാർ, സുനിൽ ശർമ, ആഞ്ജനേയ, രാജേന്ദ്ര എന്നിവരുടെ ജാമ്യഹരജി ബംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി സ്വീകരിക്കുകയായിരുന്നു. ഒാരോരുത്തരും ഒരുലക്ഷം രൂപയുടെ ബോണ്ടും കോടതിയിൽ കെട്ടിവെക്കണം.
2017 ആഗസ്റ്റിൽ ഡി.കെ. ശിവകുമാറിെൻറയും അനുയായികളുടെയും ഉടമസ്ഥതയിലുള്ള ഡൽഹിയിലെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി കണക്കിൽപെടാത്ത പണം പിടിച്ചെടുത്തിരുന്നു. ഡി.കെ. ശിവകുമാറിെൻറ ഉടമസ്ഥതയിലുള്ള ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി.
ഇതുമായി ബന്ധപ്പെട്ട നാലു കേസുകളിൽ ഒന്നിലാണ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഇപ്പോൾ കോടതി ജാമ്യം അനുവദിച്ചത്. മറ്റു മൂന്നു കേസുകളിലും നേരത്തേ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.