എതിരാളികളുടെ റാലിയിൽ പെങ്കടുത്താൽ മഞ്ഞപ്പിത്തം ബാധിക്കുമെന്ന് ശാപം
text_fieldsന്യൂഡൽഹി: എതിരാളികളുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കട്ടെയെന്ന് ശപിച്ച് ഉത്തര്‍പ്രദേശ് മന്ത്രി ഓംപ്രകാശ് രാജ്ഭർ. തെൻറ കൈയില്‍നിന്ന് മരുന്ന് കിട്ടുന്നവര്‍ക്കു മാത്രമേ അസുഖത്തില്‍നിന്ന് മുക്തി ലഭിക്കയുള്ളൂവെന്നും ഓംപ്രകാശ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരത് സമാജ് പാര്‍ട്ടിയുടെ പ്രസിഡൻറ് കൂടിയാണ് രാജ്ഭര്‍. പാർട്ടി പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ ശാപവാക്കുകൾ.
ഉത്തര്‍പ്രദേശില്‍ മോദി ഗുജറാത്ത് മോഡല്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും അത് അദ്ദേഹത്തെ ഓർമിപ്പിക്കുകയാണെന്നും രാജ്ഭര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മദ്യനിരോധനം നടപ്പാക്കണമെന്നും മന്ത്രി മോദിയോട് ആവശ്യപ്പെട്ടു.
