Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസി​െൻറ കൃഷി...

കോൺഗ്രസി​െൻറ കൃഷി രക്തംകൊണ്ടെന്ന്​ മന്ത്രി; ഗോധ്ര ഓർമിപ്പിച്ച്​ കോൺഗ്രസ്​​

text_fields
bookmark_border
Narendra Singh Tomar
cancel

ന്യൂ​ഡ​ൽ​ഹി: വെ​ള്ളം കൊ​ണ്ടാ​ണ്​ കൃ​ഷി ചെ​യ്യാ​റു​ള്ള​തെ​ന്നും എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ്​ ര​ക്തം കൊ​ണ്ട്​ കൃ​ഷി ചെ​യ്യു​ക​യാ​ണെ​ന്നും കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സി​ങ്​ തോ​മ​ർ രാ​ജ്യ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന വി​വാ​ദ​മാ​യി. ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ ന​ട​ന്ന ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ ഒാ​ർ​മി​പ്പി​ച്ച കോ​ൺ​ഗ്ര​സ്​ ര​ക്ത​കൃ​ഷി ​ഗോ​ധ്ര​യി​ൽ ന​ട​ത്തി​യ​ത്​ ബി.​ജെ.​പി​യാ​ണെ​ന്ന്​ തി​രി​ച്ച​ടി​ച്ചു.

പ്ര​സ്​​താ​വ​ന വി​വാ​ദ​മാ​യ​േ​താ​ടെ ആ​രും വൈ​കാ​രി​ക​മാ​യി എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ തോ​മ​ർ പാ​ർ​ല​മെൻറി​ന്​ പു​റ​ത്ത്​ പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന ക​ഴി​ഞ്ഞ്​ പാ​ർ​ല​മെൻറി​ന്​ പു​റ​ത്ത്​ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ദി​ഗ്​​വി​ജ​യ്​ സി​ങ്​ ഗോ​ധ്ര​യി​ൽ ചെ​യ്​​ത കൃ​ഷി ര​ക്തം കൊ​ണ്ടാ​യി​രു​ന്നോ അ​തോ വെ​ള്ളം കൊ​ണ്ടാ​യി​രു​ന്നോ എ​ന്ന്​ ​ ചോ​ദി​ച്ചു. ത​നി​ക്ക്​ കൃ​ഷി​യു​െ​ണ്ട​ന്ന്​ പ​റ​യു​ന്ന തോ​മ​ർ ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ കൃ​ഷി​ഭൂ​മി​യി​ല്ലെ​ന്നാ​ണ്​ കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം​ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Singh Tomar
News Summary - Minister blames Congress for bloodshed; Congress in remembrance of Godhra
Next Story