Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടെലിഗ്രാഫി​െൻറ മലയാളി...

ടെലിഗ്രാഫി​െൻറ മലയാളി പത്രാധിപർക്ക്​ കേന്ദ്രമന്ത്രിയുടെ ഭീഷണിയും തെറിയും

text_fields
bookmark_border
ടെലിഗ്രാഫി​െൻറ മലയാളി പത്രാധിപർക്ക്​ കേന്ദ്രമന്ത്രിയുടെ ഭീഷണിയും തെറിയും
cancel
camera_alt??????? ????????????, ?????????????

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ ജാ​ദ​വ്​​പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ക​ഴു​ത്തി​ന്​ പി ​ടി​ച്ച ചി​ത്രം മു​ൻ​പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്​ ‘ടെ​ലി​ഗ്രാ​ഫി​’​െൻറ മ​ല​യാ​ളി എ​ഡി​റ്റ​ർ രാ​ജ​ ഗോ​പാ​ലി​ന്​ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ​യു​ടെ തെ​റി​യും ഭീ​ഷ​ണി​യും. ത​ ന്നെ​ക്കു​റി​ച്ച്​ വാ​ർ​ത്ത ന​ൽ​കി​യ​തി​ന്​ ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ആ​വ​ശ്യ ം ത​ള്ളി​ക്ക​ള​ഞ്ഞ മ​ല​യാ​ളി പ​ത്രാ​ധി​പ​ർ, ബാ​ബു​ൽ സു​പ്രി​യോ വി​ളി​ച്ച തെ​റി​യും ഭീ​ഷ​ണി​യും മ​റ്റൊ​രു വാ​ർ​ത്ത​യാ​ക്കി.

‘താ​ൻ കൈ​മു​ട്ടു​കൊ​ണ്ടി​ടി​ച്ചു​വെ​ന്ന തെ​റ്റാ​യ വാ​ർ​ത്ത ടെ​ലി​ഗ്രാ​ഫ്​ പ​ത്രം ന​ൽ​കി​യെ​ന്നും അ​തി​ന്​ ക്ഷ​മാ​പ​ണം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും’ ബാ​ബു​ൽ സു​പ്രി​യോ ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു​വെ​ന്ന്​ രാ​ജ​ഗോ​പാ​ൽ ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞ​ു. സു​പ്രി​യോ വി​ദ്യാ​ർ​ഥി​യു​ടെ ക​ഴു​ത്തി​ന്​ പി​ടി​ക്കു​ന്ന ചി​​ത്രം കൊ​ടു​ത്ത പ​ത്രം അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത കൊ​ടു​ത്തി​രു​ന്നി​ല്ല. ഇൗ ​ട്വീ​റ്റി​ന്​ പി​റ​കെ​യാ​ണ്​ പ​​ത്രാ​ധി​പ​രെ നേ​രി​ട്ടു​ വി​ളി​ച്ച​ത്. ക്ഷ​മാ​പ​ണം താ​ങ്ക​ൾ ന​ട​ത്ത​ണ​മെ​ന്ന്​ കേ​ന്ദ്ര മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ന്തി​നാ​ണ്​ മാ​പ്പു പ​റ​േ​യ​ണ്ട​ത്​ എ​ന്ന്​ തി​രി​ച്ചു​ചോ​ദി​ച്ചു. കൈ​മു​ട്ടു​കൊ​ണ്ടി​ടി​ച്ചു​വെ​ന്ന വാ​ർ​ത്ത​യെ​ന്ന്​ സു​പ്രി​യോ മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ൾ അ​ത്ത​ര​മൊ​രു വാ​ർ​ത്ത ത​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞു.

ത​ങ്ങ​ൾ തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി​ല്ലെ​ന്നും തീ​ർ​ത്തു പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ ഷ​ർ​ട്ടി​ന്​ പി​ടി​ച്ചു​വെ​ന്ന​ വാ​ർ​ത്ത ന​ൽ​കി​യെ​ന്നാ​യി കേ​ന്ദ്ര മ​ന്ത്രി. അ​ങ്ങ​നെ​യും വാ​ർ​ത്ത ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഷ​ർ​ട്ടി​ന്​ പി​ടി​ക്കു​ന്ന ചി​ത്രം ന​ൽ​കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്നും തി​രി​ച്ചു​പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ്​ താ​ൻ കേ​ന്ദ്ര​മ​ന്ത്രി​യാ​ണെ​ന്ന്​ ഒാ​ർ​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി​​യാ​ണെ​ന്ന​ത്​ വി​ഷ​യ​മ​ല്ലെ​ന്നും ഇൗ ​രാ​ജ്യ​ത്തെ പൗ​ര​നാ​ണ്​ താ​നു​മെ​ന്നും പ​റ​ഞ്ഞ​േ​പ്പാ​ൾ തെ​റി പ​റ​ഞ്ഞു​വെ​ന്ന്​ രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​ധി​കാ​ര​മു​ള്ള​വ​ൻ ഇ​ങ്ങ​നെ വി​ളി​ച്ച്​ ത​ങ്ങ​ളു​ടെ അ​ധി​കാ​ര ​സ്ഥാ​ന​ത്തെ ഒാ​ർ​മി​പ്പി​ക്കു​ന്ന​ത്​ സ്വാ​ധീ​നി​ക്കാ​നാ​ണ്. അ​തി​ന്​ വ​ഴ​ങ്ങാ​നാ​വി​ല്ല. പ​ത്ര​ത്തെ​ക്കു​റി​ച്ച്​ വ​ല്ല ആ​ക്ഷേ​പ​വു​മു​ണ്ടെ​ങ്കി​ൽ അ​തി​ന്​ അ​വ​രു​ടെ ഭാ​ഗം ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി എ​ടു​ക്കു​ക​യോ ആ​ണ്​ വേ​ണ്ട​തെ​ന്നും രാ​ജ​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babul SupriyoThe Telegraph
News Summary - Minister Babul Supriyo allegedly calls & threatens The Telegraph editor over news report
Next Story