Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രമന്ത്രിക്കായി...

കേന്ദ്രമന്ത്രിക്കായി വിമാനം വൈകിപ്പിച്ചു; കണ്ണന്താനത്തോട് കയർത്ത് യാത്രക്കാരി VIDEO

text_fields
bookmark_border
കേന്ദ്രമന്ത്രിക്കായി വിമാനം വൈകിപ്പിച്ചു; കണ്ണന്താനത്തോട് കയർത്ത് യാത്രക്കാരി VIDEO
cancel

ഇം​ഫാ​ൽ: വി​മാ​നം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​രി​യാ​യ വ​നി​ത ഡോ​ക്​​ട​ർ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​നോ​ട്​ പൊ​ട്ടി​ത്തെ​റി​ച്ചു. ഡോ​ക്​​ട​ർ മ​ന്ത്രി​യോ​ട്​  ക്രു​ദ്ധ​യാ​യി ക​യ​ർ​ത്ത്​ സം​സാ​രി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്​​തു. മ​ണി​പ്പു​ർ സ​ന്ദ​ർ​ശ​ന​ത്തി​​ന്​ ഇം​ഫാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ക​ണ്ണ​ന്താ​ന​ത്തി​ന്​ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ്​ യാ​ത്ര​ക്കാ​രി​യു​ടെ ശ​കാ​രം കേ​ൾ​ക്കേ​ണ്ടി​വ​ന്ന​ത്.

മ​ന്ത്രി​ക്കു​വേ​ണ്ടി വി​മാ​നം വൈ​കി​യെ​ന്നും ഇ​തു​കാ​ര​ണം അ​ത്യാ​സ​ന്ന​നി​ല​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യെ ചി​കി​ത്സി​ക്കാ​ൻ പ​ട്​​ന​യി​ൽ എ​ത്താ​ൻ വൈ​കി​യെ​ന്നും പ​റ​ഞ്ഞാ​ണ്​ ഡോ​ക്​​ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. യാ​ത്ര​ക്കാ​ർ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന വി.​െ​എ.​പി സം​സ്​​കാ​ര​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച യാ​ത്ര​ക്കാ​രി ഇ​നി​മു​ത​ൽ ഇ​ത്ത​ര​ത്തി​ൽ വി​മാ​ന​ങ്ങ​ൾ വൈ​കി​ല്ലെ​ന്ന് എ​ഴു​തി ന​ൽ​കാ​ൻ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി പേ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

എ​ന്നാ​ൽ, ഡോ​ക്​​ട​റു​ടെ ക്ഷോ​ഭ​ത്തെ സ​മ​ചി​ത്ത​ത​യോ​ടെ നേ​രി​ട്ട  മ​ന്ത്രി വി​മാ​നം ​ൈവ​കി​യ​തി​നെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ്​ രം​ഗം ശാ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചു. രാ​ഷ്​​ട്ര​പ​തി​യു​ടെ വി​മാ​നം എ​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇം​ഫാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള മ​റ്റ​ു​ വി​മാ​ന​ങ്ങ​ൾ വൈ​കാ​നി​ട​യാ​യ​തെ​ന്ന്​ മ​ന്ത്രി പി​ന്നീ​ട്​ വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ പ​റ​ഞ്ഞു.

Show Full Article
TAGS:alphons kannanthanam Union Minister imphal visit flight delay Video Viral india news malayalam news 
Next Story