Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാർദ്ദന റെഡ്​ഢിക്ക്​...

ജനാർദ്ദന റെഡ്​ഢിക്ക്​ മൂന്നുദിവസം ബെല്ലാരിയിൽ പ്രവേശിക്കാം– സുപ്രീംകോടതി

text_fields
bookmark_border
Janardhan-Reddy
cancel

ന്യൂഡൽഹി: ഖനി ഉടമയും മുൻ കർണാടക മന്ത്രിയുമായ ജനാർദ്ദന റെഡ്​ഢിക്ക്​ ജന്മനാടായ ബെല്ലാരിയിൽ പ്രവേശിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ആറു വർഷത്തിനു ശേഷമാണ്​ റെഡ്​ഢിക്ക്​ ബെല്ലാരിയിൽ ​പ്രവേശിക്കാൻ അനുമതി ലഭിക്കുന്നത്​. ദസ്​റ ആഘോഷങ്ങളുടെ ഭാഗമായ ആചാരങ്ങൾക്കുവേണ്ടി മൂന്നു ദിവസം ബെല്ലാരിയിൽ കഴിയാവുന്നതാണ്​.

2011 ൽ അനധികൃത ഖനന കേസിൽ ജയിലിലായ ജനാർദ്ദന റെഡ്​ഢിക്ക്​ 2015 ലാണ്​ ജാമ്യം ലഭിച്ചത്​. ബെല്ലാരി, അനന്തപുരം, കഡപ്പ എന്നിവിടങ്ങളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് റെഡ്​ഢിക്ക്​ ജാമ്യം നൽകിയത്​. കുടുംബാംഗങ്ങളോടൊപ്പം ദസറ പൂജയിൽ പ​െങ്കടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ റെഡ്​ഢി നൽകിയ ഹരജി സി.ബി.​െഎ എതിർത്തിരുന്നില്ല. തുടർന്ന്​ ജസ്​റ്റീസ്​ എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച്​ മൂന്നു ദിവസം​ ബെല്ലാരിയിൽ തങ്ങാനുള്ള അനുമതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:miningJanardhan Reddymalayalam newsBellaryCards
News Summary - Mining Baron Gali Janardhan Reddy to Enter Bellary After 6 Years– India news
Next Story