Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആന്ധ്രയിൽ മിനി ബസ് ട്രക്കിലിടിച്ച് നാല് സ്പെയിൻകാർ മരിച്ചു
text_fieldsbookmark_border
ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ മിനി ബസ് കണ്ടെയ്നർ ട്രക്കിലിടിച്ച് നാലു വിദേശികളടക്കം അഞ്ചു പേർ മരിച്ചു. ബസ് യാത്രികരായ നാലു സ്പാനിഷ് പൗരൻമാരും ബസ് ഡ്രൈവറുമാണ് മരിച്ചത്. രണ്ടു സ്പെയിൻകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുതുച്ചേരിയിൽ നിന്ന് അനന്തപുരം ജില്ലയിലേക്ക് പോവുകയായിരുന്ന സ്പെയിൻകാരാണ് അപകടത്തിൽ പെട്ടത്. മദനപ്പള്ളി-പുങ്കനൂരു റോഡിലെ ഒരു വളവിലാണ് അപകടം നടന്നത്. സ്െപയിൻ ആസ്ഥാനമായ ഒരു ട്രസ്റ്റ് അനന്തപുരം ജില്ലയിൽ നടത്തുന്ന ഗ്രാമ വികസന പദ്ധതികൾ വിലയിരുത്താെനത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
