Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്താൻ...

പാകിസ്താൻ പ്രകോപനത്തോട് ഇന്ത്യ ശക്തമായി പ്രതികരിച്ചേക്കാം; യു.എസ് ഇന്‍റലിജൻസ് കമ്യൂണിറ്റി റിപ്പോർട്ട്

text_fields
bookmark_border
പാകിസ്താൻ പ്രകോപനത്തോട് ഇന്ത്യ ശക്തമായി പ്രതികരിച്ചേക്കാം; യു.എസ് ഇന്‍റലിജൻസ് കമ്യൂണിറ്റി റിപ്പോർട്ട്
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ, പാകിസ്താൻ പ്രകോപനങ്ങളോട് ഇന്ത്യ മുമ്പത്തേക്കാൾ ശക്തമായി പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുനൈറ്റഡ് സ്റ്റേറ്റ്സ് ഇന്റലിജൻസ് കമ്യൂണിറ്റി (ഐ.സി). യു.എസ് കോൺഗ്രസിനു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ കൂട്ടായ്മയാണ് ഐ.സി. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും ഇരുരാജ്യങ്ങളും തമ്മിൽ 2020ലെ ഗൽവാൻ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ബന്ധം സുഗമമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം യു.എസ് പൗരന്മാർക്കും താൽപര്യങ്ങൾക്കും ഹാനികരമാണ്. അങ്ങനെ വരുമ്പോൾ യു.എസിന് ഇടപെടേണ്ടിവരുമെന്നും റിപ്പോർ‌ട്ട് പറയുന്നു.

ലഡാക്കിലെ സൈനിക തർക്കത്തോടെ 2020 മേയ് മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തർക്കവും ആശങ്കപ്പെടുത്തുന്നതാണെന്നും റിപ്പോർട്ട് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:American intelligence community
News Summary - Military Response More Likely To Pak Provocations: US Intel
Next Story